പിണറായിക്കെതിരെ ദില്ലിയില്‍ വീണ്ടും പോസ്‌റ്റര്‍
ദില്ലി: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ദില്ലിയില്‍ വീണ്ടും പോസ്‌റ്ററുകള്‍. പിബി അംഗങ്ങളായ പിണറായി വിജയനും എസ് രാമചന്ദ്രന്‍ പിള്ളയും സിപിഎമ്മിന്റെ അന്തക വിത്തുകളാണെന്നാണ് പോസ്‌റ്റുറുകളിലെ പരാമര്‍ശം.
കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പോളിറ്റ് ബ്യൂറോ യോഗം ശനിയാഴ്‌ച ചേരാനിരിയ്‌ക്കെയാണ് സിപിഎം ആസ്ഥാനമായ എകെജി ഭവന് സമീപം പോസ്‌റ്ററുകള്‍ പതിപ്പിച്ചിരിയ്‌ക്കുന്നത്.
പിണറായി വിജനെ പുറത്താക്കി ചെങ്കൊടിയിലെ അഴിമതിക്കറ കഴുകിക്കളയണമെന്നും പോസ്‌്‌റ്റുറുകള്‍ പറയുന്നു. പിണറായിയെ കാത്തിരിയ്‌ക്കുന്നത് ഇരുമ്പഴികളാണെന്നും പോസ്‌റ്ററിലുണ്ട്.












Click it and Unblock the Notifications