കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍ ബജറ്റ് വെള്ളിയാഴ്ച; പ്രതീക്ഷയോടെ കേരളം

  • By Staff
Google Oneindia Malayalam News

ദില്ലി: രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആദ്യ റെയില്‍ ബജറ്റ്‌ അല്‍പ്പസമയത്തിനകം മമതാ ബാനര്‍ജി ലോക്‌സഭയില്‍ അവതരിപ്പിക്കും. ജനകീയ ബജറ്റായിരിയ്‌ക്കും തന്റേതെന്നാണ്‌ ബജറ്റവതരണത്തിന്‌ മുന്നോടിയായി പാര്‍ലിമെന്റിലേയ്‌ക്ക്‌ പുറപ്പെടും മുന്‍പ്‌ മമത മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ഏറെ പ്രതീക്ഷകളോടെയാണ്‌ കേരളം ഇത്തവണത്തെ ബജറ്റിനെ നോക്കി കാണുന്നത്‌. കോണ്‍ഗ്രസ്‌ നേതൃത്വം നല്‌കുന്ന സര്‍ക്കാരില്‍ ആദ്യമായി റെയില്‍വെ വകുപ്പില്‍ സഹമന്ത്രി പദവി ലഭിച്ചത്‌ സംസ്ഥാനത്തിന്റെ പ്രതീക്ഷകള്‍ സഫലമാക്കുമെന്ന്‌ വിശ്വാസത്തിന്‌ കാരണം.

ഇ അഹമ്മദ്‌ റെയില്‍വേ സഹമന്ത്രിയായതിന്‌ ശേഷം കേരളത്തിന്റെ വികസനാവശ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒട്ടേറെ നിവേദനങ്ങള്‍ ഇതിനകംതന്നെ നല്‍കിയിട്ടുണ്ട്‌.

പെനിന്‍സുലാര്‍ റെയില്‍വെ സോണ്‍, ഷൊര്‍ണൂര്‍-മംഗലാപുരം പാത വൈദ്യുതീകരണം, പാതഇരട്ടിപ്പിക്കല്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണം പാലക്കാട്ടെയും ആലപ്പുഴയിലെയും നിര്‍ദിഷ്ട കോച്ച്‌, വാഗണ്‍ ഫാക്ടറികളുടെ നിര്‍മാണം, ശബരിപാത എന്നിവയാണ്‌ കേരളത്തിന്റെ ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടവ. വികസന കാര്യങ്ങള്‍ക്ക്‌ റെയില്‍വേ സോണുകള്‍ക്കാണ്‌ റെയില്‍വേ മന്ത്രാലയം പണം അനുവിദിക്കുക. സോണ്‍ ആവശ്യപ്പെടുന്നതിനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്‌. ഇതടക്കമുളള പത്താവശ്യങ്ങളില്‍ മൂവായിരം കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ്‌ സംസ്ഥാനം ആവശ്യപ്പെടുന്നത്‌.

2009 ഫിബ്രവരി 13ന്‌ ലാലുപ്രസാദ്‌യാദവ്‌ അവതരിപ്പിച്ച ഇടക്കാല റെയില്‍വേ ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങളോട്‌ പതിവു പോലെ മുഖം തിരിച്ചു നില്‌ക്കുന്ന സമീപനമായിരുന്നു ലാലു സ്വീകരിച്ചത്‌.

പുതിയ പദ്ധതികളൊന്നും സംസ്ഥാനത്തിന്‌ ലഭിച്ചിരുന്നില്ല. റെയില്‍പ്പാതയ്‌ക്കായുള്ള സര്‍വേയിലും ഇടംകിട്ടിയില്ല. മാതൃസംസ്ഥാനമായ പശ്ചിമ ബംഗാളിന്‌ വേണ്ടി മമത ബാനര്‍ജി വന്‍ പദ്ധതികള്‍ അവതരിപ്പിയ്‌ക്കുമെന്നും സൂചനകളുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X