ബജറ്റില്‍ കേരളത്തിന് പരിഗണന
ദില്ലി: കേരളത്തിന് അനുവദിച്ച് ഏഴെണ്ണമടക്കം രാജ്യമൊട്ടാകെ 57 പുതിയ തീവണ്ടി സര്‍വീസുകള്‍ ആരംഭിയ്ക്കുമെന്ന് രണ്ടാം യുപിഎ സര്‍ക്കാരിന്റെ പ്രഥമ ബജറ്റവതരിപ്പിച്ചു കൊണ്ട് മമതാ ബാനര്‍ജി അറിയിച്ചു. തിരുവനന്തപുരം, കൊച്ചിയുമടക്കം രാജ്യത്തെ അമ്പത് സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും. സ്വകാര്യ പങ്കാളിത്തത്തോടെയാവും ഇത് നടപ്പാക്കുക. എറണാകുളത്തെ സൗത്ത് സ്റ്റേഷനാണ് അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുക.
തിരുവനന്തപുരം - എറണാകുളം ഇന്റര്‍സിറ്റി കോഴിക്കോട് വരെ നീട്ടി. എറണാകുളം- ഡല്‍ഹി നോണ്‍സ്റ്റോപ്പ് എക്സ്പ്രസ് തുരന്ത് എന്ന പേരില്‍ തുടങ്ങും. എറണാകുളം - ഗോവ സൂപ്പര്‍ ഫാസ്റ്റ് തീവണ് ടി തുടങ്ങും. ബാംഗ്ലൂര്‍ - മംഗാലാപുരം എക്സ്പ്രസ് കണ്ണൂര്‍ വരെ നീട്ടി. മധുര - എറണാകുളം റെയില്‍വേ പാതയ്ക്കും എരുമേലി - പുനലൂര്‍ -തിരുവനന്തപുരം പാതയ്ക്കും ബജറ്റില്‍ നിര്ദേശമുണ് ട്. യാത്രാക്കൂലിയിലും ചരക്കുകൂലിയിലും മാറ്റമില്ല.
എറണാകുളവും പാലക്കാടുമുള്പ്പെടെയുള്ള രാജ്യത്തെ പ്രധാന സ്റ്റേഷനുകളില്‍ ബഹുനില സൗകര്യങ്ങളുള്ള കെട്ടിട സമുച്ഛയങ്ങള്‍ നിര്‍മ്മിയ്ക്കും. തിരുവനന്തപുരം ഉള്‍പ്പെടെ 275 സ്റ്റേഷനുകളില്‍ റെയില്‍വേ മെട്രോ ആശുപത്രികള്‍ തുടങ്ങും. കൊല്ലത്ത് റെയില്‍വേ ഭൂമയിില് നഴ്സിംഗ് കോളേജ് ആരംഭിക്കും. തിരുവനന്തപുരം - ചെന്നൈ തീവണ് ടികളില്‍ മെച്ചപ്പെട്ട ഭക്ഷണ വിതരണം നടപ്പിലാക്കും.
ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പലതും മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയെന്നാരോപിച്ച് പ്രതിപക്ഷ ബഞ്ചില്‍ നിന്ന് ബജറ്റവതരിപ്പിയ്ക്കാന് മമത എഴുന്നേറ്റ ഉടന്‍ തന്നെ ബഹളം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് മമത 12:10 ഓടെ ബജറ്റ് അവതരണമാരംഭിച്ചു.
ബജറ്റവതരണത്തിനായി 10.30 ഓടെയാണ് റെയില്‍വേ മന്ത്രി പാര്‍ലിമെന്റിലെത്തിയത്. സഹമന്ത്രിമാരായ ഇ അഹമ്മദ്, കെ എച്ച് മുനിയപ്പ എന്നിവര്‍ മമതയ്ക്കൊപ്പമുണ്ടായിരുന്നു. പതിനഞ്ചാമത് റെയില്‍ ബജറ്റാണ് മമത പാര്‍ലിമെന്റില്‍ അവതരിപ്പിച്ചത്.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications