നിര്‍ണായക പിബി ശനിയാഴ്ച: നേതാക്കള്‍ ദില്ലിക്ക്
ദില്ലി: കേരളത്തിലെ സംഘടനപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ചേരുന്ന പ്രത്യേക പിബി യോഗത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും ദില്ലിയിലേക്ക് പോയ വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് നാഗ്പൂരില്‍ ഇറക്കി.
മന്ത്രി എന്‍കെ പ്രേമചന്ദ്രനും വിമാനത്തില്‍ ഉണ്ടായിരുന്നു. മൂവരും ഇപ്പോള്‍ നാഗ്പൂര്‍ വിമാനത്താവളത്തിലാണ്. ഒരു മണിയോടെ ദില്ലിയില്‍ നിന്നും പ്രത്യേക വിമാനമെത്തി യാത്രക്കാരെ കൊണ്ടു പോകുമെന്ന് കോടിയേരി ബാലകൃഷ്ണന് അറിയിച്ചു.
സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഉച്ചയ്ക്കുള്ള വിമാനത്തിലാണ് ദില്ലിക്ക് പോകുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയുമായാണ് പിബി യോഗം നടക്കുന്നത്.
രൂക്ഷമായ സംഘടനാപ്രശ്നങ്ങള്‍ അഭിമുഖീകരിയ്ക്കുന്ന കേരളത്തിലെ സിപിഎം ഘടകത്തില്‍ പിബി യോഗത്തിന് ശേഷം കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. പക്ഷേ ഇത് വിഎസ്-പിണറായി വിഭാഗങ്ങളെ എങ്ങനെ ബാധിയ്ക്കുമെന്ന കാര്യം പ്രവചിയ്ക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്.
പാര്‍ട്ടി തത്വങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള നേതാക്കളുടെ പോക്ക്, വിഭാഗീയത, ലാവലിന്‍ കുറ്റപത്രത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും പിബിയോഗത്തില് ചര്‍ച്ച ചെയ്യപ്പെടുക.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications