Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയം: സര്‍ക്കാരിന്‌ അന്ത്യശാസനം

കൊച്ചി: ജൂലായ്‌ 25 നകം സ്വാശ്രയ കരാര്‍ നടപ്പിലാക്കിയില്ലെങ്കില്‍ മുഴുവന്‍ സീറ്റിലും സ്വന്തം നിലയ്‌ക്ക്‌ പ്രവേശനം നടത്തുമെന്ന്‌ സ്വാശ്രയ മെഡിയ്‌ക്കല്‍ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ സര്‍ക്കാരിന്‌ അന്ത്യശാസനം നല്‍കി.

50 ശതമാനം സീറ്റ്‌ മെറിറ്റടിസ്ഥാനത്തില്‍ പൊതുപരീക്ഷയുടെ റാങ്ക്‌ ലിസ്റ്റില്‍ നികത്താനാണ്‌ ധാരണായിരിക്കുന്നത്‌. ഇതിനായി ത്രിതല ഫീസ്‌ ഘടനയാണ്‌ നിര്‍ദ്ദേശിയ്‌ക്കപ്പെട്ടിരിയ്‌ക്കുന്നത്‌. പൂര്‍ണ്ണ തൃപ്‌തിയില്ലാതിരുന്നിട്ടും തങ്ങള്‍ സര്‍ക്കാരിന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങിയാണ്‌ ധാരണയുണ്ടാക്കിയത്‌. ഇനി ഫീസിനെക്കുറിച്ചോ മറ്റ്‌ കാര്യങ്ങളെക്കുറിച്ചോ യാതൊരു ചര്‍ച്ചയ്‌ക്കും തയ്യാറല്ലെന്നും മെഡിയ്‌ക്കല്‍ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു.

ഇപ്പോഴുള്ള ധാരണയനുസരിച്ച സര്‍ക്കാരുമായി കരാര്‍ ഒപ്പുവെയ്‌ക്കാന്‍ തയ്യാറാണ്‌. എന്നാല്‍ താമസം വരുന്നത്‌ അംഗീകരിയ്‌ക്കാനാവില്ലെന്ന്‌ അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു.

ധാരണാ പത്രം ഒപ്പിടുന്നത്‌ സംബന്ധിച്ച്‌ അന്തിമ തീരുമാനമെടുക്കാന്‍ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ തീരുമാനം. അതേസമയം കരാറില്‍ ഒപ്പിട്ടാല്‍ പ്രക്ഷോഭം നടത്തുമെന്നാണ്‌ എസ്‌എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രഖ്യാപിച്ചിരിയ്‌ക്കുന്നത്‌.

സര്‍ക്കാര്‍-മാനേജ്‌മെന്റ്‌ ധാരണക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തുവന്നതിനെത്തുടര്‍ന്ന്‌ ചൊവ്വാഴ്‌ച ഒപ്പിടേണ്‌ ടിയിരുന്ന കരാറില്‍ നിന്ന്‌ മെഡിയ്‌ക്കല്‍ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ പിന്‍മാറുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+