Get Updates
Get notified of breaking news, exclusive insights, and must-see stories!

പന്നിപ്പനി: മരണം 337 ആയി

മെക്‌സികോ: എച്ച്‌1 എന്‍1 വൈറസ്‌ രോഗബാധ മൂലം ലോകമൊട്ടാകെ 337 പേര്‍ മരിച്ചതായും 121 രാജ്യങ്ങളിലായി 80,000 രോഗബാധിതരുള്ളതായും ലോകാരോഗ്യസംഘടനയുടെ അറിയിച്ചു. മെക്‌സികോയിലെ കാന്‍കണില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ്‌ േേലാകാരോഗ്യസംഘടന അസിസ്‌റ്റന്റ്‌ ജനറല്‍ കൈയ്‌ജി ഫുകുഡയാണ്‌ ഇക്കാര്യം അറിയിച്ചത്‌.

ചെറുപ്പക്കാരെയാണ്‌ ഏറ്റവും അധികം രോഗം ബാധിച്ചിട്ടുള്ളത്‌. രോഗം നിയന്ത്രിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത്‌ ആശങ്കയുണര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു.

അതിനിടെ വ്യാഴാഴ്‌ച നാല്‌ പേരില്‍ക്കൂടി വൈറസ്‌ ബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ പന്നിപ്പനി ബാധിച്ചവരുടെ എണ്ണം 120 ആയി ഉയര്‍ന്നു. കേരളത്തില്‍ വിദേശത്ത്‌ നിന്നുമെത്തിയ ഒരാള്‍ മരിച്ചതും പന്നിപ്പനി ബാധകാരണമാണെന്ന്‌ സംശയമുണര്‍ന്നിട്ടുണ്ട്‌.

ലണ്ടനില്‍ നിന്ന്‌ രണ്ടാഴ്‌ച മുമ്പ്‌ കൊല്ലത്ത്‌ എത്തിയ സ്റ്റാന്‍ലി പെലിസ്‌ എന്നയാളാണ്‌ മരിച്ചത്‌. ഇയാളുടെ ശരീര സ്രവങ്ങള്‍ വിദഗ്‌ധ പരിശോധനയ്‌ക്കായി ദില്ലിയിലെ നാഷണല്‍ ഇസ്റ്റിറ്റൂട്ട്‌ ഓഫ്‌ കമ്യൂണിക്കേറ്റബിള്‍ ഡിസീസിലേക്ക്‌ അയച്ചിട്ടുണ്ട്‌. രോഗബാധ സ്ഥിരീകരിച്ചാല്‍ പന്നിപ്പനിബാധ മൂലം രാജ്യത്തെ ആദ്യ മരണമായിരിക്കും ഇത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+