ബ്‌സ് തോട്ടിലേക്ക് മറിഞ്ഞ് 3 മരണം
കൊല്ലം: പുനലൂര്‍ മണിയാറിനടുത്ത് സ്വകാര്യ ബസ് 20 അടി താഴ്‌ചയുള്ള തോട്ടിലേയ്‌ക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. മണിയാര്‍ സ്വദേശികളായ ഭവാനി(82), ചെല്ലമ്മ(52), ജോയ്(52) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ 40 ഓളം പേര്‍ക്ക് പരിക്കുണ്ട്. ഇതില്‍ എട്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിയ്‌ക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ് ചികിത്സിയ്‌ക്കുന്നത്.
രാവിലെ 7.35 നാണ് അപകടമുണ് ടായത്. റോഡിനോട് ചേര്‍ന്നുള്ള സുരക്ഷാഭിത്തി തകര്‍ത്താണ് ബസ് തോട്ടിലേക്ക് മറിഞ്ഞത്. അപകട കാരണം വ്യക്തമായിട്ടില്ല. അമിത വേഗതയാണ് കാരണെന്നാണ് പോലീസിന്റെ നിഗമനം. മരിച്ച മൂന്നു പേരും പുനലൂര്‍ പേപ്പര്‍ മില്ലിലെ തൊഴിലാളികളാണ്.












Click it and Unblock the Notifications