സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി പണിമുടക്ക് പൂര്‍ണം
തിരുവനന്തപുരം: പെട്രോള്‍ - ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ നടത്തുന്ന സൂചനാ പണിമുടക്ക് ആരംഭിച്ചു. ശനിയാഴ്‌ച രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് പണിമുടക്ക്. വിവിധ ട്രേഡ് യൂണിയനുകളുടെ സംസ്‌ഥാന കോ- ഓര്‍ഡിനേഷന്‍കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്കുന്നത്.
ഇന്ധനവില പിന്‍വലിക്കുകയോ യാത്രക്കൂലി വര്‍ധിപ്പിക്കുകയോ ചെയ്യാന്‍ തയ്യാറാകണമെന്ന് സംയുക്ത സമര സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലോറി, ബസ് എന്നിവയൊഴികെയുളള എല്ലാ ടാക്‌സി വാഹനങ്ങളും പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിയ്‌ക്കുന്നത്.
വില വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ എല്ലാ വിഭാഗം യാത്രാവാഹനങ്ങളെയും ഉള്‍പ്പെടുത്തി അനിശ്ചിതകാലസമരം നടത്തുമെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‌കി.












Click it and Unblock the Notifications