വെല്ലുവിളികള്‍ക്കിടെ ഗവര്‍ണര്‍ പൊതുവേദിയില്‍
തിരുവനന്തപുരം: സിപിഎമ്മിന്റേയും യുവജന, വിദ്യാര്‍ഥി സംഘടനകളുടെയും ബഹിഷ്ക്കരണ ആഹ്വാനങ്ങള്‍ക്കിടെ ഗവര്‍ണര്‍ ആര്‍എസ് ഗവായ് വെള്ളിയാഴ്ച പൊതു പരിപാടിയില്‍ പങ്കെടുത്തു.
മെഡിക്കല്‍ കോളജിനടുത്ത് ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ഇന്ത്യന്‍ മെഡിക്കല്‍ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് ഗവര്‍ണര്‍ എത്തിയത്. ആരോഗ്യമന്ത്രി പി.കെ ശ്രീമതി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തില്ല.
ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ പ്രോസിക്യൂഷന് അനുമതി നല്‍കിയതിന് ശേഷം ഇതാദ്യമായാണ് ഗവര്‍ണര്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തത്. ഗവര്‍ണറെ പുറത്തിറങ്ങാന്‍ അനുവദിയ്ക്കില്ലെന്ന് സിപിഎമ്മിന്റെ പോഷക സംഘടനകളായ ഡിവൈഎഫ്ഐയും എസ്എഫഐയും പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
അറുനൂറിലധികം പോലീസുകാരുടെ അകമ്പടിയോടെയാണ് ഗവര്‍ണര്‍ ചടങ്ങില്‍ പങ്കെടുത്തത്. പരിപാടി നടക്കുന്നയിടത്ത് മാധ്യമ പ്രവര്‍ത്തകരെയടക്കം കര്‍ശന പരിശോധന നടത്തിയാണ് പ്രവേശിപ്പിച്ചത്. അസുഖമായതിനാലാണ് ആരോഗ്യ മന്ത്രി പികെ ശ്രീമതി ചടങ്ങില്‍ നിന്നും വിട്ടുനിന്നതെന്നാണ് മന്ത്രിയുടെ ഓഫീസ് നല്കുന്ന വിശദീകരണം.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications