കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി വിദ്യാര്‍ത്ഥിനിയെ എംഎല്‍എ പീഡിപ്പിച്ചു

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്‌: തെലുങ്കുദേശം പാര്‍ട്ടി എംഎല്‍എ ടിവി രാമറാവു മാനഭംഗപ്പെടുത്തിയെന്ന് മലയാളി നഴ്‌സിങ്‌ വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‌കി. രാമറാവുവിന്റെ ഉടമസ്ഥതയിലുള്ള നിഡദവൊളിലെ സ്‌പ്രൂപ നഴ്‌സിങ്‌ കോളെജിലെ മലയാളി വിദ്യാര്‍ത്ഥിനിയാണ് ആന്ധ്ര ആഭ്യന്തര മന്ത്രി പി സബിത ഇന്ദ്ര റെഡ്‌ഢീയ്‌ക്ക്‌ പരാതി നല്‌കിയത്‌. എംഎല്‍എ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന് മറ്റു നാല് വിദ്യാര്‍ത്ഥിനികള്‍ കൂടി പരാതി നല്കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആന്ധ്രാ സര്‍ക്കാര്‍ ഉത്തരവിട്ടു.

ഇതെ കോളെജിലെ മലയാളി വിദ്യാര്‍ത്ഥിനിയെ രാമറാവു പീഡിപ്പിച്ച്‌ കൊന്ന്‌‌ ഗോദാവരി നദിയിലെറിഞ്ഞെന്ന കേസില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ്‌ വീണ്ടുമൊരു പരാതി എംഎല്‍എക്കെതിരെ ഉയര്‍ന്നിരിയ്‌ക്കുന്നത്‌.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായാണ് സംഭവം നടന്നത്. ഒരു വിദ്യാര്‍ത്ഥിനിയെ എംഎല്‍എ കോളെജില്‍ വെച്ച് പീഡിപ്പിച്ചെന്നും മറ്റു നാലു പേരെ മുറിയില്‍ പൂട്ടിയിട്ടുവെന്നും പരാതിയിലുണ്ട്‌. . സംഭവം പുറത്താരോടെങ്കിലും പറഞ്ഞാല്‍ ജീവനോടെ കേരളത്തിലെത്തില്ലെന്നും എംഎല്‍എ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. നാട്ടിലെത്തിയ ശേഷം സ്‌പ്രൂഹാ നഴ്‌സിങ്‌ കോളെജില്‍ പ്രവേശനം ശരിയാക്കി നല്‌കിയ ഏജന്റുമാരോട്‌ വിദ്യാര്‍ത്ഥിനികള്‍ വിവരം പറഞ്ഞു. അവരുടെ നിര്‍ദ്ദേശപ്രകാരമാണ്‌ പരാതി നല്‌കിയത്‌.

രാമറാവുവിനെ ശിക്ഷിയ്‌ക്കണമെന്നും സ്‌പ്രൂഹാ കോളെജിലെ പഠനത്തിന്‌ വന്‍തുക ചെലവായതിനാല്‍ മറ്റേതെങ്കിലും നഴ്‌സിങ്‌ സ്‌കൂളില്‍ സൗജന്യമായി പഠിയ്‌ക്കാന്‍ സൗകര്യം ചെയ്‌തു തരണമെന്നും വിദ്യാര്‍ത്ഥിനികള്‍ ആഭ്യന്തര മന്ത്രിയോട്‌ അഭ്യര്‍ത്ഥിച്ചു. അഞ്ച്‌ വിദ്യാര്‍ത്ഥിനികളും അവരുടെ മാതാപിതാക്കളും പരാതിയില്‍ ഒപ്പുവെച്ചിട്ടുണ്ട്‌.

എന്നാല്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വ്യാജമാണെന്ന്‌ രാമറാവു പറഞ്ഞു. താന്‍ ടിഡിപിക്കാരനായതിനാല്‍ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X