വോട്ടിങ് യന്ത്രത്തിനെതിരെ അദ്വാനി
ദില്ലി: ഇലക്ട്രോണിങ് വോട്ടിങ് യന്ത്രത്തിനെതിരെ പ്രതിപക്ഷ നേതാവ് എല്‍കെ അദ്വാനി രംഗത്ത്. വോട്ടിങ് യന്ത്രങ്ങള്‍ പൂര്‍ണമായി കുറ്റമറ്റതല്ലെന്ന് ഒരു ദേശീയ മാധ്യമത്തിന് ല്‌കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ ബാലറ്റ സമ്പ്രദായം മടക്കിക്കൊണ്ടു വരണമെന്നും അദ്വാനി ആവശ്യപ്പെട്ടു.
ഒക്ടോബറില്‍ മഹാരാഷ്ട്രയില്‍ നടക്കാനിരിയ്‌ക്കുന്നനിയമസഭാ തിരഞ്ഞെടുപ്പിലും ഈ വര്‍ഷം തന്നെ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നാണ് അദ്വാനി ആവശ്യപ്പെട്ടിരിയ്‌ക്കുന്നത്.
ഇന്ത്യയിലിതാദ്യമായാണ് പ്രമുഖ രാഷ്ട്രീയ നേതാവ് വോട്ടിങ് യന്ത്രത്തിനെതിരെ ശബ്ദമുയര്‍ത്തുന്നത്. ജര്‍മ്മനിയില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന് മുമ്പ് വിലക്കേര്‍പ്പെടുത്തിയിരുന്നുവെന്ന് അദ്വാനി ചൂണ്ടിക്കാട്ടി. അമേരിക്കയിലും വോട്ടിങ് യന്ത്രത്തിന്റെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വോട്ടിങ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടക്കുന്നുണ്ടെന്ന് ആരോപിയ്‌ക്കുന്നില്ല. അതേ സമയം പലപ്പോഴും വോട്ടിങ് യന്ത്രങ്ങള്‍ പ്രവര്‍ത്തന രഹിതമാകുന്നു. ചിലയിടങ്ങള്‍ യന്ത്രങ്ങളില്‍ തകരാറിലാവുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രദ്ധിയ്‌ക്കണം.യന്ത്രങ്ങള്‍ കുറ്റമറ്റമാവുന്നത് വരെ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്നാണ് അദ്വാനിയുടെ നിര്‍ദ്ദേശിയ്‌ക്കുന്നത്.
തിരഞ്ഞെടുപ്പ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നുവെന്ന ആരോപണത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തുന്നതിനിടെയാണ് പുതിയ നിര്‍ദ്ദേശവുമായി അദ്വാനി രംഗത്തെത്തിയെന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications