Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കല്‍ മാനേജുമെന്റുകളുമായി കരാറൊപ്പിട്ടു

തിരുവനന്തപുരം: ഘടകകക്ഷികളുടെയും ഇടതു വിദ്യാര്‍ത്ഥി സംഘടനകളുടെയും എതിര്‍പ്പ്‌ വകവെയ്‌ക്കാതെ സ്വാശ്രയ മെഡിക്കല്‍ കോളെജ്‌ മാനേജുമെന്റുകളുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പുവെച്ചു. സര്‍ക്കാരും മാനേജുമെന്റും നേരത്തെ ധാരണയിലെത്തിയ ത്രിതല ഫീസ്‌ ഘടനപ്രകാരം തന്നെയാണ്‌ കരാര്‍.

മെറിറ്റ്‌ വിദ്യാര്‍ഥികള്‍ക്ക്‌ 1,38,000, മാനേജ്‌ മെന്റ്‌ സീറ്റില്‍ നാലരലക്ഷം, ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക്‌ 25,000 സംവരണ വിഭാഗത്തില്‍പെടുന്നവര്‍ക്ക്‌ 45,000 രൂപ എന്നിങ്ങനെയാണ്‌ ഫീസ്‌ നിശ്ചയിച്ചിരിയ്‌ക്കുന്നത്‌. ഇരുപത്തിനാലിനു മുന്‍പ്‌ അലോട്ട്‌മെന്റ്‌ പൂര്‍ത്തിയാക്കുമെന്ന്‌ സര്‍ക്കാര്‍ മാനേജ്‌മെന്റുകള്‍ക്ക്‌ ഉറപ്പു നല്‌കി. ഈ വര്‍ഷം നടത്തുന്ന പുതിയ അഡ്‌മിഷനുകളില്‍ ഡെപ്പോസിറ്റ്‌ വാങ്ങേണ്ട എന്നും തീരുമാനമായിട്ടുണ്ട്‌.

ശനിയാഴ്‌ച രാത്രി വൈകി ആരോഗ്യമന്ത്രിയുടെ ചേംബറിലാണ്‌ ധാരാണപത്രം ഒപ്പിട്ടത്‌. ഈ ചര്‍ച്ചകളില്‍ വിദ്യാഭ്യാസ മന്ത്രി എംഎ ബേബിയുടെ അസാന്നിധ്യം ഏറെ ശ്രദ്ധിയ്‌ക്കപ്പെട്ടു.

സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ വികാരമാണ്‌ എല്‍ഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയ്‌ക്കുള്ളത്‌. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായാണ്‌ സ്വാശ്രയ കരാര്‍ വിഷയത്തില്‍ സിപിഎം പ്രവര്‍ത്തിച്ചതെന്ന നിലപാടാകും അടുത്ത മുന്നണി യോഗത്തില്‍ സിപിഐ സ്വീകരിയ്‌ക്കുകയെന്നറിയുന്നു.

എന്നാല്‍ ഇതിനായി വിളിച്ച യോഗത്തില്‍ സിപിഐ നേതാക്കള്‍ പങ്കെടുക്കാത്തത്‌ ചൂണ്ടിക്കാട്ടി സിപിഎം ഇതിനെ നേരിട്ടേക്കും. സ്വാശ്രയപ്രശ്‌നം മാത്രം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞയാഴ്‌ചവിളിച്ചു ചേര്‍ത്ത പ്രത്യേക മുന്നണിയോഗത്തില്‍ യോഗത്തില്‍ സിപിഐ പങ്കെടുത്തിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+