ബജറ്റ് നിരാശപ്പെടുത്തി; സെന്‍സെക്സ് കൂപ്പുകുത്തി
മുംബൈ: കേന്ദ്ര ബജറ്റില്‍ പ്രതീക്ഷിച്ച ആനുകൂല്യങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് രാജ്യത്തെ ഓഹരി വിപണികള്‍ വന്‍ തകര്‍ച്ച. സെന്‍സെക്‌സ് 75 പോയിന്റും നിഫ്‌റ്റിയില്‍ 200 പോയന്റിന്റെയും ഇടിവാണ് ബജറ്റവതരണത്തിനിടെ ഉണ്ടായത്.
14,962.12 പോയിന്റിലാണ് സെന്‍സെക്സില്‍ തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചത്. ബജറ്റ് അവതരണത്തിനു മുമ്പ് സെന്‍സെക്‌സ് 15,000 പോയിന്റ് കടന്നിരുന്നു. ബജറ്റ് പ്രതീക്ഷകള്‍ തന്നെയായിരുന്നു രാവിലെത്തെ ഉയര്‍ച്ചകള്‍ക്ക് കാരണം.
എന്നാല്‍ ബജറ്റ് അവതരണം ആരംഭിച്ചതോടെ സൂചിക കുത്തനെ ഇടിയുകയായിരുന്നു. ആദ്യ അരമണിക്കൂറില്‍ ബിഎസ്‌സി സൂചികയില്‍ 120 പോയിന്റിന്റെ ഇടിവുണ്ടായി.












Click it and Unblock the Notifications