അലിഗഡ് മലപ്പുറം ക്യാന്പസിന് 25 കോടി
ദില്ലി: മലപ്പുറത്തെ നിര്‍ദ്ദിഷ്‌ട അലിഗഡ് സര്‍വ്വകലാശാല ഓഫ് ക്യാംപസിന് 25 കോടി രൂപ ബജറ്റില്‍ വകയിരുത്തി.തിങ്കളാഴ്ച ലോക്സഭയില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച പൊതുബജറ്റിലാണ് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് മുതല്‍ക്കൂട്ടാവുന്ന തീരുമാനം ഉണ്ടായത്.
മലപ്പുറത്ത് ഉള്‍പ്പെടെ അഞ്ചിടത്താണ് അലിഗഡ് സര്‍വ്വകലാശാലയുടെ ഓഫ് ക്യാംപസ് സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഓഫ് ക്യാന്പസ് കേന്ദ്രത്തിന് കുറഞ്ഞത് 250 ഏക്കര്‍ സ്ഥലം ആവശ്യമുണ്ട്. സര്‍വ്വകലാശാലയ്ക്കായി 400 ഏക്കര്‍ ഏറ്റെടുത്ത് നല്‍കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുള്ളത്.
അതേ സമയം അലിഗഡ് ക്യാന്പസിനുള്ള സ്ഥലം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. താല്‍ക്കാലിക സംവിധാനം കാലിക്കറ്റ് സര്‍വ്വകലാശാല ക്യാംപസില്‍ ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എംഎ ബേബി നിയമസഭയെ നേരത്തെ അറിയിച്ചിരുന്നു. എത്രതുക ചെലവാക്കിയാലും ക്യാംപസിനുള്ള സഥലം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം.












Click it and Unblock the Notifications