Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദായ നികുതി ഇളവ്‌ പരിധി ഉയര്‍ത്തി

ദില്ലി: രാജ്യത്തെ ആദായ നികുതി ഇളവിന്റെ പരിധി ഉയര്‍ത്തി. മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ 15,000 രൂപയും വനിതകള്‍ക്കും പുരുഷന്മാര്‍ക്കും 10,000 രൂപ വീതവുമാണ്‌ പരിധി വര്‍ദ്ധിപ്പിച്ചത്‌. എന്നാല്‍ വാണിജ്യ നികുതി ഘടനയില്‍ മാറ്റം വരുത്തിയിട്ടില്ല.

പുതിയ ഘടനപ്രകാരം മുതിര്‍ന്ന പൗരന്മാരുടെ ആദായ നികുതി ഇളവ്‌ പരിധി 2,40,000 ആയി. വനിതകള്‍ക്ക്‌ 1,90,000 ഉം പുരുഷന്മാര്‍ക്ക്‌ 1,60,000 വുമാണ്‌ പുതിയ നികുതി ഇളവ്‌ പരിധി. ജീവനക്കാരുടെ ആനുകൂല്യങ്ങളില്‍ മേലുലള്ള നികുതി വേണ്ടെന്ന് വെച്ചിട്ടുണ്ട്.

വ്യക്തിഗത ആദായ നികുതിയുടെ പത്ത്‌ ശതമാനം സര്‍ച്ചാര്‍ജ്ജ്‌ എടുത്തുകളഞ്ഞു. പുതിയ നികുതി നയം ഉടന്‍ കൊണ്ടു വരുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. നികുതി പിരിവ്‌ കാര്യക്ഷമമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+