അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമാക്കി കോര്‍പ്പറേഷന്‍
ദില്ലി: രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ മുടക്കം കൂടാതെ നട്‌പപാക്കാന്‍ പ്രത്യേക കോര്‍പ്പറേഷന്‍ രൂപവത്‌ക്കരിയ്‌ക്കുന്നു.
ഇന്ത്യ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐഐഎഫ്‌സി) എന്ന് പേരിട്ടിരിയ്‌ക്കുന്ന സംരഭത്തിലൂടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് തടസ്സങ്ങള്‍ കൂടാതെ പണം ലഭ്യമാക്കുകയാണ് ലക്ഷ്യം.
പദ്ധതിയിലൂടെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് 1,00,000 കോടിയുടെ നിക്ഷേപ സമാഹരണമാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. പൊതുമേഖലാ സ്വകാര്യമേഖലാ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ഈ കമ്പനി 60 ശതമാനം വരെ പുനര്‍വായ്‌പ നല്‍കും.












Click it and Unblock the Notifications