ടേപ്പുകളില്‍ കൃത്രിമത്വമില്ല: മാലിനി
കൊച്ചി: അഭയകേസിലെ പ്രതികളുടെ നാര്‍ക്കോ പരിശോധന ചിത്രീകരിച്ച യഥാര്‍ത്ഥ ടേപ്പു തന്നെയാണ് കൈമാറിയിരുന്നതെന്ന് ബാംഗ്ലൂര്‍ ഫോറന്‍സിക് ലാബ് മുന്‍ അസിസ്റ്റന്റ് ഡയറക്‌ടര്‍ ഡോ എസ് മാലിനി.
സിബിഐ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ടേപ്പില്‍ കൃത്രിമത്വം നടന്നിട്ടില്ലെന്നും കോടതിയ്‌ക്കും സിബിഐയ്‌ക്കും പരിശോധിക്കാന്‍ നല്‍കിയത് യഥാര്‍ത്ഥ ടേപ്പുകളാണെന്നുമാണ് മാലിനിയുടെ വാദം.
അതേ സമയം ലാബില്‍ നിന്നും ലഭിച്ച ടേപ്പുകളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്ന് സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റില്‍ വിദഗ്‌ധ പരിശോധനയില്‍ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് യഥാര്‍ത്ഥ ടേപ്പുകള്‍ കണ്ടെത്താന്‍ കോടതി സിബിഐയോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ബാംഗ്ലൂരിലെത്തി അന്വേഷണം നടത്തിയ സിബിഐ ഫോറന്‍സിക് ലാബിലെ ജീവനക്കാരെയും മാലിനിയെയും ചോദ്യംചെയ്‌തിരുന്നു.












Click it and Unblock the Notifications