ബജറ്റ് മാന്ദ്യം നേരിടാന്‍ അപര്യാപ്തം: ഐസക്ക്
തിരുവനന്തപുരം: സാമ്പത്തികമാന്ദ്യം നേരിടാന്‍ കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ബജറ്റിലെ നിര്‍ദേശങ്ങള്‍ അപര്യാപ്‌തമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്.
സാമ്പത്തിക സര്‍വ്വേയില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സ്വകാര്യവത്‌ക്കരണത്തിന് ബജറ്റില്‍ മുതിരാതിരുന്നത് ധനമന്ത്രി അടിസ്ഥാനപരമായി രാഷ്‌ട്രീയക്കാരനായതിനാലാണ്. സര്‍വ്വേയില്‍ നിര്‍ദ്ദേശിച്ച പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കാന്‍ തുനിഞ്ഞാല്‍ വലിയ എതിര്‍പ്പ് നേരിടേണ്ടി വരുമെന്ന് പ്രണബിനറിയാം.
ചരക്ക് സേവന നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തെ സ്വാഗതം ചെയ്യുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടേയും ബാങ്കുകളുടേയും ഓഹരി 51 % സര്‍ക്കാരിന്റെ കയ്യില്‍ തന്നെ നിലനിര്‍ത്തുമെന്ന് പറയുന്നതും നല്ല കാര്യമാണ്. എന്നാല്‍ ബാക്കിയുള്ള 49% സ്വകാര്യ മേഖലയ്‌ക്ക് നല്‍കുമെന്ന് ആ പ്രഖ്യാപനത്തില്‍ സൂചനയില്ലേ എന്ന് ഐസക്ക് ചോദിച്ചു.
രാജ്യം കൂടുതല്‍ ഉദാരവത്‌കരണത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ്‌് ഉല്‍പന്ന കൈമാറ്റ നികുതി ഉള്‍പ്പെടെയുള്ളവ ഒഴിവാക്കിയത് നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി എണ്ണ വില കൂട്ടിയതിനാല്‍ അധിക വിഭവത്തിനായി കൂടുതല്‍ നികുതി ഏര്‍പ്പെടുത്താതെ കഴിഞ്ഞുവെന്നും ധനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications