Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൗഡയുടെ നടപടി വീരന്‍ വിഭാഗം തള്ളി

കൊച്ചി: ജനതാദള്‍എ സ്‌ സംസ്‌ഥാന കമ്മിറ്റി പിരിച്ചുവിട്ടുകൊണ്ടുള്ള പാര്‍ട്ടി അധ്യക്ഷന്‍ ദേവഗൗഡയുടെ പ്രഖ്യാപനം വീരേന്ദ്രകുമാര്‍ വിഭാഗം തള്ളി.

പാര്‍ട്ടിയുടെ സംസ്‌ഥാനഘടകം എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ മുന്നോട്ടുപോകുമെന്ന്‌ ദേശീയ ജനറല്‍ സെക്രട്ടറി സ്‌ഥാനത്തുനിന്ന്‌ കേന്ദ്ര നേതൃത്വം പുറത്താക്കിയ ഡോ വര്‍ഗീസ്‌ ജോര്‍ജ്‌ പറഞ്ഞു.

അഞ്ച്‌ എംഎല്‍എമാരും ഒരു എംപിയുമുള്ള നിലയിലേക്ക്‌ കേരളത്തില്‍ പാര്‍ട്ടി വളര്‍ന്നത്‌ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലാണ്‌. അക്കാലത്ത്‌ ഗൗഡ ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നു.

കേരളത്തില്‍ ജനതാദള്‍ എസ്‌ കെട്ടിപ്പടുക്കുന്നതില്‍ പങ്കില്ലാത്ത ദേവഗൗഡയ്‌ക്കു സംസ്‌ഥാന കമ്മിറ്റി പിരിച്ചുവിടാന്‍ യാതൊരവകാശവുമില്ല. അദ്ദേഹത്തിന്റെ പ്രഖ്യാപനം അര്‍ഹിക്കുന്ന അവജ്‌ഞയോടെ തള്ളിക്കളയുകയാണെന്നു പാര്‍ട്ടിയുടെ എറണാകുളം ജില്ലാ കൗണ്‍സില്‍ യോഗം ഉദ്‌ഘാടനം ചെയ്‌ത്‌ വര്‍ഗീസ്‌ ജോര്‍ജ്‌ പറഞ്ഞു.

എട്ടിന്‌ സംസ്‌ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം ചേരും. 12ന്‌ സംസ്‌ഥാന കൗണ്‍സില്‍ വിളിച്ച്‌ രാഷ്‌ട്രീയ നയപരിപാടി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം 12 ന്‌ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ ഭരണഘടനാ വിരുദ്ധമാണെന്ന്‌ ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+