സ്റ്റേഷനാക്രമണം: പ്രതിപക്ഷം സഭ വിട്ടു
തിരുവനന്തപുരം: തൃശ്ശൂരിലെ വിയ്യൂര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിയ്‌ക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചത് എസ്‌എഫ്‌ഐ പ്രവര്‍ത്തകരാണന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു.
എന്നാല്‍ സംഭവത്തില്‍ 25 പരെ അറസ്റ്റ് ചെയ്‌തിട്ടുണ്ടന്നും അഞ്ച് പേര്‍ റിമാന്‍ഡിലാണന്നും ഇത്തരത്തിലുള്ള അക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്‌പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം 1295 സ്‌റ്റേഷന്‍ ആക്രമണ കേസുകളാണ് ഉണ്ടായതെന്നും വിയ്യൂരില്‍ സ്റ്റേഷനുള്ളില്‍ കയറി എസ്‌ഐയെ ആക്രമിച്ച കേസില്‍ ചെറിയ വകുപ്പുകള്‍ മാത്രം ചുമത്തി പാര്‍ട്ടി നേതാക്കളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണന്നും ഇറങ്ങിപ്പോക്കിന് മുമ്പ് പ്രതിപക്ഷം ആരോപിച്ചു.












Click it and Unblock the Notifications