ജി-എട്ട് ഉച്ചകോടി: പ്രധാനമന്ത്രി ഇറ്റലിയിലേക്ക്
ദില്ലി: ആഗോള സാമ്പത്തിക മാന്ദ്യം പ്രധാന ചര്‍ച്ചാ വിഷയമാകുന്ന ജി-8, ജി-5 ഉന്നതതല സമ്മേളനങ്ങളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ചൊവ്വാഴ്‌ച ഇറ്റലിയിലേക്കു പുറപ്പെടും.
ഇറ്റലിയിലെ കോപ്പിറ്റോ നഗരത്തില്‍ നടക്കുന്ന സമ്മേളനത്തിനിടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായും മറ്റു ലോക നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തും.നാലുദിവസത്തേക്കാണ് പ്രധാനമന്ത്രിയുടെ ഇറ്റലി സന്ദര്‍ശനം.
എട്ടു വികസിത രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രത്യേക ക്ഷണിതാക്കളായാണ്‌ബ്രസീല്‍, ഇന്ത്യ, ചൈന, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ പങ്കെടുക്കുന്നത്.
ജി-5 രാജ്യങ്ങളുടെ യോഗം ജൂലായ് 8ന് നടക്കും. അടുത്തദിവസം 8 വികസിത രാജ്യങ്ങളുടെ നേതാക്കളുമായി ചര്‍ച്ച നടത്തും. ഇതാദ്യമായി രണ്ട് ഉച്ചകോടികള്‍ക്ക് ശേഷം ജി-8, ജി-5 നേതാക്കളുടെ സംയുക്ത പ്രസ്‌താവനയുമുണ്ടാകും. ജി എട്ട് രാജ്യനേതാക്കളും അഞ്ച് മുന്‍നിര വികസ്വര രാജ്യ നേതാക്കളും പങ്കെടുക്കുന്ന ഉച്ചകോടി ഇത് മൂന്നാം തവണയാണ് സമ്മേളിക്കുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ ലണ്ടനില്‍ നടന്ന ജി-20 ഉച്ചകോടയിലെ തീരുമാനം നടപ്പാക്കല്‍ സംബന്ധിച്ച വിലയിരുത്തലും നടക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍ അറിയിച്ചു.












Click it and Unblock the Notifications