മാന്ദ്യത്തിന്റെ സൃഷ്ടാക്കള്‍ വികസിത രാജ്യങ്ങള്‍
ദില്ലി: ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദികള്‍ വികസിത രാജ്യങ്ങളാണെന്ന് പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ് പറഞ്ഞു. ആഗോള സാമ്പത്തികമാന്ദ്യം മുഖ്യവിഷയമാകുന്ന ജി-8, ജി-5 ഉച്ചകോടികളില്‍ പങ്കെടുക്കുന്നതിനായി ഇറ്റലിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
വികസിത രാജ്യങ്ങളിലെ സാമ്പത്തിക സംവിധാനങ്ങളാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
എന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളാണ് അതിന്റെ ഭവിഷ്യത്ത് നേരിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വികസിത രാജ്യങ്ങള്‍ മാന്ദ്യത്തില്‍ അകപ്പെട്ടതോടെ അത് നമ്മുടെ കയറ്റുമതിയെ ദോഷകരമായി ബാധിക്കുകയും മൂലധനത്തിന്റെ ഒഴുക്ക് മുടങ്ങുകയും ചെയ്‌തുപ്രധാനമന്ത്രി പറഞ്ഞു
മാന്ദ്യത്തിന് പുറമെ കാലാവസ്‌ഥാവ്യതിയാനവും വികസ്വര രാഷ്ട്രങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകാലമായുള്ള വികസിത രാഷ്ട്രങ്ങളുടെ വ്യാവസായികവല്‍ക്കരണവും അതിരുവിട്ട ജീവിതശൈലിയുമാണ് ഈ വ്യതിയാനത്തിന് വഴിവച്ചത്. അതുകൊണ്ടു തന്നെ ഇതിന്റെ ഉത്തരവാദിത്തം വികസിത രാഷ്ട്രങ്ങള്‍ക്കു തന്നെയാണ്. കാലാവസ്‌ഥാ വ്യതിയാനം സംബന്ധിച്ച രാജ്യാന്തര ചര്‍ച്ചകളില്‍ ഇന്ത്യ സജീവമായി പങ്കെടുക്കുമെന്നും മന്‍മോഹന്‍ സിങ് അറിയിച്ചു.
ജൂലൈ 9നാണ് ജി 8 ഉച്ചകോടി ആരംഭിക്കുന്നത്. ഇതിനോടനുബന്ധിച്ച് യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുള്‍പ്പെടെയുള്ള പ്രമുഖ ലോക നേതാക്കളുമായി ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തും.












Click it and Unblock the Notifications