പട്‌നായിക്കിന്റെ ഉപദേശങ്ങള്‍ ഉപകാരപ്രദം വിഎസ്
തിരുവനന്തപുരം: ആസൂത്രണക്കമ്മീഷന്‍ ഉപാധ്യക്ഷന്‍ പ്രഭാത് പട്‌നായിക് ഉപകാരപ്രദമായ നിര്‍ദ്ദേശങ്ങളാണ് ചോദിച്ചപ്പോഴെല്ലാം നല്‌കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തരവേളയില്‍ ലീഗ് അംഗം കുട്ടി മുഹമ്മദ് കുട്ടിയുടെ ഉപചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ലാവലിന്‍ വിഷയത്തില്‍ സിപിഎം നിലപാടിനെ വിമര്‍ശിച്ച് പട്‌നായിക് ഒരു വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തെ ചൂണ്ടിക്കാട്ടിയാണ് കുട്ടി അഹമ്മദ് കുട്ടി ചോദ്യം ചോദിച്ചത്.
ലാവലിന്‍ കേസില്‍ ഇടതുപക്ഷം സ്വീകരിച്ചിരിക്കുന്ന നിലപാടിന് വിശ്വാസ്യത കുറവാണെന്ന് രാജ്യത്തെ പ്രമുഖ ഇടതുപക്ഷ സാമ്പത്തിക ശാസ്‌ത്രജ്ഞന്‍ കൂടിയായ ഡോ പ്രഭാത് പട്‌നായിക് ചൂണ്ടിക്കാട്ടിയിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിനേറ്റ പരാജയത്തിന് കാരണമായ പ്രാദേശിക പ്രശ്‌നങ്ങള്‍ ലാവലിന്‍ കേസും പിഡിപി ബന്ധവുമാണെന്ന് അദ്ദേഹം വിലയിരുത്തിയിരുന്നു. ലാവലിന്‍ കേസും അതിനെ ചൊല്ലിയുണ്ടായ വിവാദങ്ങളും ചര്‍ച്ച ചെയ്യാനായി പ്രത്യേക കേന്ദ്ര കമ്മിറ്റി സിപിഎം ചേരാനിരിയ്‌ക്കെയാണ് പട്‌നായിക്കിന്റെ വിമര്‍ശനം ശ്രദ്ധയാകര്‍ഷിയ്‌ക്കുന്നത്.












Click it and Unblock the Notifications