Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളി വീണ്ടും യുഡിഎഫിന്റെ വാതിലില്‍ മുട്ടുന്നു

തിരുവനന്തപുരം: ദേശീയ നേതൃത്വം ആഗ്രഹിയ്‌ക്കുന്നുണ്ടെങ്കില്‍ യുഡിഎഫ്‌ പ്രവേശനത്തിനായി കോണ്‍ഗ്രസ്‌ സംസ്ഥാന നേതൃത്വത്തെ സമീപിയ്‌ക്കാന്‍ തയ്യാറാണെന്ന്‌ സംസ്ഥാന അധ്യക്ഷന്‍ കെ മുരളീധരന്‍.

പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ യുഡിഎഫിന്റെ ഭാഗമായി മാറണമെന്നാണ്‌ പാര്‍ട്ടി ആഗ്രഹിയ്‌ക്കുന്നത്‌. തിരഞ്ഞെടുപ്പിന്‌ ഇനി ഒരു വര്‍ഷമേ ബാക്കിയുള്ളൂ. തിരഞ്ഞെടുപ്പിന്റെ തലേന്ന്‌ പോയി ആര്‍ക്കും സഖ്യമുണ്ടാക്കാന്‍ കഴിയില്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഒരു ടിവി ചാനലിന്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ ഇക്കാര്യങ്ങള്‍ പറഞ്ഞത്‌.

കോണ്‍ഗ്രസിലേയ്‌ക്ക്‌ തിരിച്ചു പോകുന്ന കാര്യം ഇതു വരെ ആലോചിച്ചിട്ടില്ല. എന്‍സിപിയുടെ യുഡിഎഫ്‌ പ്രവേശനമാണ്‌ ഇപ്പോള്‍ പ്രധാനം. ദേശീയാധ്യക്ഷന്‍ ശരദ്‌പവാറുമായി ചര്‍ച്ച ചെയ്യുന്നതിനായി മുരളീധരന്‍ ദില്ലിയിലേക്ക്‌ പോയിട്ടുണ്ട്‌.

കോണ്‍ഗ്രസില്‍ ലയിക്കണമോയെന്ന കാര്യം പ്രവര്‍ത്തകരുടെ ആഗ്രഹമനുസരിച്ച്‌ പിന്നീട്‌ തീരുമാനിയ്‌ക്കും. ഇത്‌ സംബന്ധിച്ച്‌ കരുണാകരനെന്നല്ല ആരുമായിട്ടും ചര്‍ച്ച നടത്തിയിട്ടില്ല.

ഇടതു മുന്നണിയുമായും സിപിഎമ്മുമായും ബന്ധപ്പെട്ട്‌ പ്രവര്‍ത്തിയ്‌ക്കുന്ന കാര്യം ആലോചിയ്‌ക്കുന്നില്ലെന്ന്‌ മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുരളീധരന്‍ എല്‍ഡിഎഫിന്‌ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുന്നണി പ്രവേശനത്തിന്‌ യുഡിഎഫിലെ ഘടകകക്ഷികളുടെ പിന്തുണയുണ്ടെന്നും മുരളി സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+