Get Updates
Get notified of breaking news, exclusive insights, and must-see stories!

ചികിത്സാനുമതി തേടി പൂതൃക്കയിലിന്റെ ഹര്‍ജി

കൊച്ചി: അഭയ കേസന്വേഷണത്തിന്റെ ഭാഗമായി നടത്തിയ നാര്‍ക്കോ പരിശോധനയുടെ ഫലമായി ഉണ്ടായ പാര്‍ശ്വഫലങ്ങള്‍ക്ക്‌ വിദഗ്‌ധ ചികിത്സ അനുമതി തേടി ഫാദര്‍ ജോസ്‌ പൂതൃക്കയില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‌കി.

നാര്‍ക്കോ പരിശോധനയുടെ പാര്‍ശ്വഫലം മൂലം തനിയ്‌ക്ക്‌ ഉറക്കക്കുറവും മാനസികാസ്വാസ്ഥ്യവും അനുഭവപ്പെടുകയാണെന്ന്‌ ഹര്‍ജിക്കാരന്‍ പറയുന്നു. ചികിത്സയ്‌ക്കായി ബാംഗ്ലൂരിലെ നിംഹാന്‍സിലോ വെല്ലൂരിലെ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളെജിലെ പോകേണ്ടതുണ്ട്‌. ചികിത്സയ്‌ക്കായി സ്വതന്ത്രമായി യാത്ര ചെയ്യണമെന്നും മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെ താമസസ്ഥലം വിട്ടുപോകരുതെന്നുമുള്ള ജാമ്യവ്യവസ്ഥ നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

കേസിലെ രണ്ടാം പ്രതിയായ ഫാദര്‍ പൂതൃക്കയിലടക്കം ബാക്കിയുള്ള രണ്ടു പ്രതികള്‍ക്കും കോടതി നേരത്തെ ജാമ്യ വ്യവസ്ഥകളില്‍ ഇളവ്‌ അനുവദിച്ചിരുന്നു. കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടാണ്‌ പൂതൃക്കയില്‍ വീണ്ടും കോടതിയെ സമീപിച്ചിരിയ്‌ക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+