ലാപ്‌ടോപ് പെണ്‍വാണിഭ സംഘം പിടിയില്‍
കൊച്ചി: കൊച്ചി പാലാരിവട്ടത്ത് മൂന്നംഗ പെണ്‍വാണിഭ സംഘത്തെ അറസ്റ്റ് ചെയ്‌തു. രണ്ട് സ്‌ത്രീകളും ഒരു പുരുഷനുമാണ് പിടിയിലായത്.
കാറിലെത്തി ലാപ്‌ടോപ്പില്‍ ഇടപാടുകാരെ പെണ്‍കുട്ടികളുടെ ചിത്രം കാണിച്ച് കച്ചവടം ഉറപ്പിയ്‌ക്കുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. കൊച്ചി കേന്ദ്രമാക്കി ഒട്ടേറെ പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിയ്‌ക്കുന്നുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അടുത്തകാലത്തായി പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.
ചിലവന്നൂരിലെ ഒരു ഫ്‌ളാറ്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഫ്‌ളാറ്റില്‍ നിന്ന് ലാപ്‌ടോപ്പും ഒട്ടേറെ പെണ്‍കുട്ടികളുടെ ചിത്രങ്ങളും അഞ്ച് മൊബൈല്‍ ഫോണുകളും പോലീസ് ഇവരില്‍ നിന്ന് കണ്ടെടുത്തു. ബാലികമാരുടെ ചിത്രങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications