ദളിന്റെ യുഡിഎഫ് പ്രവേശനം പരിഗണിയ്‌ക്കും
തിരുവനന്തപുരം: യുഡിഎഫില്‍ ചേരണമെന്ന ആവശ്യവുമായി ജനതാദളില്‍ നിന്നാരും തങ്ങളെ സമീപിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍, ഇത്തരമൊരു ആവശ്യവുമായി ദള്‍ സമീപിച്ചാല്‍ അക്കാര്യം ഗൗരവപൂര്‍വം പരിഗണിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര സീറ്റില്‍ യുഡിഎഫ് സ്‌ഥാനാര്‍ഥിയായി വീരേന്ദ്രകുമാര്‍ മത്സരിക്കുന്ന കാര്യം ആലോചിയ്‌ക്കുകയേ ഉണ്ടായിട്ടില്ല. ഇതു സംബന്ധിച്ച് ജനതാദള്‍ ദേശീയ അധ്യക്ഷന്‍ ദേവഗൗഡ നടത്തിയ പ്രസ്‌താവന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഇക്കാര്യമാവശ്യപ്പെട്ട് ആരും യു.ഡി. എഫിനെ സമീപിച്ചിട്ടില്ല. അതേ സമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്‌ക്ക് ജനതാദള്‍ എസിന്റെ പിന്തുണ ലഭിച്ചു എന്നത് യാഥാര്‍ഥ്യമാണ്. അതുകൊണ്ടു തന്നെ യു.ഡി.എഫ് പ്രവേശനത്തിന് അവര്‍ സമീപിച്ചാല്‍ പരിഗണിക്കും. പക്ഷേ അതിന് മുന്‍പ് മുന്നണിയില്‍ എല്ലാവരുമായി ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications