സ്വര്‍ണപേടകത്തില്‍ പോപ് രാജാവിന് അന്ത്യനിദ്ര
ലോസ് ആഞ്ചലസ്: പോപ് രാജാവ് മൈക്കിള്‍ ജാക്‌സന്‍റെ ഭൗതികദേഹം ചൊവ്വാഴ്‌ച സംസ്‌കരിക്കും. പന്ത്രണ്ടര ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം പൂശിയ പിച്ചളപേടകത്തിനുള്ളിലായിരിക്കും ജാക്‌സന്‍റെ അന്ത്യ നിദ്ര.
ഹോളിവുഡിലെ ഫോറസ്റ്റ് ലാണ്‍ മെമ്മോറിയല്‍ പാര്‍ക്കിലെ ശ്‌മശാനത്തിലാണ് സംസ്‌കാരം. ഇന്ത്യന്‍ സമയം രാത്രി 11.30 സ്‌റ്റേപ്പിള്‍സ് സെന്‍ററില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. മരണകാരണത്തെക്കുറിച്ചുള്ള വിദഗ്‌ധ പരിശോധനകള്‍ക്കായി തലച്ചോര്‍ എടുത്തതിനാല്‍ അതില്ലാതെയായിരിക്കും സംസ്‌ക്കാരം.
പ്രോമിത്തിയന്‍ എന്ന പ്രത്യേക തരത്തിലുള്ള പേടകത്തിനുള്ളിലാണ് ജാക്‌സന്റെ അന്ത്യവിശ്രമം. പിത്തളയില്‍ നിര്‍മ്മിച്ച് 14 കാരറ്റ് സ്വര്‍ണം പൂശി കൈകൊണ്ട് തേച്ചുമിനുക്കി കണ്ണാടിത്തിളക്കം വരുത്തുന്ന പേടകത്തിനുള്ളില്‍ ഉള്ളില്‍ കടുംനീലയിലുള്ള വെല്‍വെറ്റ് തുണിയായിരിക്കും ഉണ്ടാവുക.
സംസ്‌കാര ശുശ്രൂഷാ ചടങ്ങില്‍ പങ്കെടുക്കാന്‍ 17,500 പേര്‍ക്ക് സൗജന്യ ടിക്കറ്റ് ഇതിനോടകം വിതരണം ചെയ്‌തിട്ടുണ്ട്. ഇതിനായി തുടങ്ങിയ സ്‌റ്റേപ്പിള്‍സ് സെന്റര്‍ ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ ലക്ഷക്കണക്കിനാളുകള്‍ രജിസ്റ്റര്‍ ചെയ്‌തുകഴിഞ്ഞു. ഈ സൈറ്റ് ഇതിനോടകം കോടിക്കണക്കിനാളുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.












Click it and Unblock the Notifications