കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോല്‍വിക്ക്‌ കാരണം സിപിഎമ്മിന്റെ താന്‍പ്രമാണിത്തം

  • By Staff
Google Oneindia Malayalam News

ദില്ലി: സിപിഎമ്മിന്റെ തന്‍പ്രമാണിത്തവും ഏകപക്ഷീയ നടപടികളുമാണ്‌ കേരളത്തിലും ബാംഗാളിലും ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ്‌ പരാജയത്തിന്‌ കാരണമെന്ന്‌ സിപിഐ.

ഇരുസംസ്ഥാനങ്ങളിലും ഇടതുസര്‍ക്കാരുകളെ ജനം ഒറ്റപ്പെടുത്തി. കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ നിലപാടുകളും ജനഹിതം മാനിയ്‌ക്കാതെയുള്ള പ്രവര്‍ത്തനങ്ങും സര്‍ക്കാരിനെ ജനങ്ങളില്‍ നിന്നും അകറ്റി. ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന സിപിഐ ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കവെ ബര്‍ദന്‍ സിപിഎമ്മിനെതിരെ രൂക്ഷമായി വിര്‍ശിച്ചത്‌.

സംസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്‌ കേരളത്തിലെയും ബാംഗാളിലേയും പരാജയത്തിന്‌ കാരണം. തിരഞ്ഞെടുപ്പുപരാജയത്തില്‍നിന്ന്‌ പാഠം പഠിക്കാന്‍ സിപിഎം തയ്യാറാവണം. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്‌ കേരളത്തിലും ബംഗാളിലും ഐക്യത്തോടെയും ഫലപ്രദമായും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ഇടതുമുന്നണിയിലെ ഏറ്റവും വലിയ കക്ഷി സി.പി.എമ്മാണ്‌. അതിനാല്‍ മുന്നണിയുടെ ഐക്യം നിലനിര്‍ത്തുന്നതില്‍ കൂടുതല്‍ ഉത്തരവാദിത്വം സിപിഎമ്മിനുതന്നെയാണ്‌.

സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന ഇത്തരം സമീപനങ്ങള്‍ പലവട്ടം തങ്ങള്‍ ചൂണ്ടിക്കാട്ടിയതാണെന്നും ബര്‍ദന്‍ പറഞ്ഞു. കേരളത്തിലെ സിപിഎമ്മില്‍ നിലനില്‍ക്കുന്ന സംഘടനാപ്രശ്‌നങ്ങള്‍ ഗൗരവമുള്ളതു തന്നെയാണെന്നാണ്‌സിപിഐ വിലയിരുത്തുന്നത്‌. ഇക്കാര്യം ആ പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്‌നമാണ്‌. പ്രശ്‌നം പരിഹരിക്കാന്‍ സിപിഎമ്മിന്റെ ഉന്നതതല സമിതികള്‍ ശ്രമിക്കേണ്ടതാണ്‌. ജനഹിതത്തിന്‌ കൂടി കേന്ദ്രം പരിഗണന നല്‌കണം.

കേരളത്തിലെ മുഖ്യമന്ത്രിയെ മാറ്റുമോ എന്ന ചോദ്യത്തിന്‌ അക്കാര്യത്തില്‍ സിപിഐ. ഇപ്പോള്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മറുപടി. അത്തരത്തിലൊരു തീരുമാനമുണ്ടാകട്ടെ, അതുകഴിഞ്ഞ അഭിപ്രായം പറയാമെന്നും ബര്‍ദന്‍ പറഞ്ഞു.

ഇന്ത്യ അമേരിക്ക ആണവക്കരാറിന്റെ പേരില്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതില്‍ തെറ്റുപറ്റിയെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ വിലയിരുത്തി. ആണവക്കരാറിന് പകരം മറ്റേതെങ്കിലും ജനകീയ പ്രശ്നങ്ങളിലായിരുന്നു പിന്തുണ പിന്‍വലിയ്ക്കേണ്ടിയിരുന്നത്. പിന്തുണ പിന്‍വലിച്ച സമമയവും വിഷയവും ശരിയായില്ല എന്ന നിലപാടിനാണ് ദേശീയ കൗണ്‍സിലില്‍ ഭൂരിപക്ഷം ലഭിച്ചത്.

സിപിഎം നേതൃത്വം അതൃപ്‌തി പ്രകടിപ്പിച്ചിട്ടും സിപിഐ വിമര്‍ശനം തുടരുന്നുവെന്ന്‌ തന്നെയാണ്‌ പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്‌. ഇക്കാര്യത്തിലുള്ള തങ്ങളുടെ അതൃപ്‌തി സിപിഎം ജനറല്‍ സെക്രട്ടറി കാരാട്ട്‌ കത്തിലൂടെ സിപിഐയെ അറിയിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X