Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസുമായി പവാര്‍ ചര്‍ച്ച നടത്തും

ദില്ലി: എന്‍സിപി സംസ്‌ഥാന ഘടകത്തിന്റെ യുഡിഎഫ്‌ പ്രവേശനം സംബന്ധിച്ച്‌ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ്‌പവാര്‍ കോണ്‍ഗ്രസ്‌ നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്ന്‌ കെ മുരളീധരന്‍ പറഞ്ഞു. മുന്നണിയുടെ സംസ്ഥാനഘടകമായി പ്രവര്‍ത്തിയ്‌ക്കണമെന്നതാണ്‌ എന്‍സിപിയുടെ നിലപാട്‌. ദില്ലിയില്‍ പവാറുമായി കൂടിക്കാഴ്‌ച നടത്തിയതിന്‌ ശേഷമാണ്‌ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്‌.

ഈ നിലയില്‍ മുന്നോട്ടു പോയാല്‍ കേരളത്തില്‍ എന്‍സിപിയുടെ നില പരുങ്ങലിലാവും. സിപിഎമ്മുമായും ഇടതുമുണിയുമായും സഹകരിയ്‌ക്കുന്ന പ്രശ്‌നമില്ല. എന്‍സിപിയെ മുന്നണിയിലെടുക്കുന്നതിന് തടസ്സം താനാണെങ്കില്‍ രാജിവെയ്ക്കാന്‍ തയാറാണെന്നും മുരളി അറിയിച്ചു. കേരളത്തിലും യുപിഎ മാതൃകയിലുള്ള മുന്നണി ഉണ്ടാവേണ്ടത്‌ ആവശ്യമാണെന്ന്‌ പവാര്‍ പറഞ്ഞതായി മുരളീധരന്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുന്നതിനു പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ല. ഇക്കാര്യത്തില്‍ എസി ഷണ്‍മുഖദാസ്‌, പീതാംബരന്‍ മാസ്റ്റര്‍ എന്നിവരെയും ഉള്‍പ്പെടുത്തി പിന്നീട്‌ പവാറുമായി ചര്‍ച്ച നടത്തുമെന്നും മുരളീധരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+