അഹൂജ ജൂലൈ 16 വരെ കസ്‌റ്റഡിയില്‍
മുംബൈ: വീട്ടുജോലിക്കാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ അറസ്‌റ്റിലായ ബോളിവുഡ് താരം ഷൈനി അഹൂജയുടെ ജാമ്യാപേക്ഷ മുംബൈ സെഷന്‍സ് കോടതി തള്ളി. അഹൂജ ജൂലൈ 16 വരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ തുടരാന്‍ കോടതി നിര്‍ദേശിച്ചു.
സെഷന്‍സ് കോടതി വിധിക്കെതിരെ ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് അഹൂജയുടെ അഭിഭാഷകന്‍ അറിയിച്ചു.
വീട്ടില്‍ ജോലിക്കു നിന്നിരുന്ന പെണ്‍കു്‌ടടിയെ ഭാര്യയും മകനും വീട്ടിലില്ലാത്തപ്പോള്‍ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ ജൂണ്‍ 14നാണ് അഹൂജയെ പൊലീസ് അറസ്‌റ്റു ചെയ്‌തത്. ഡിഎന്‍എ ഉള്‍പ്പെടെയുള്ള വൈദ്യപരിശോധനകളില്‍ അഹൂജ പെണ്‍കുട്ടിയെപീഡിപ്പിച്ചതായി തെളിഞ്ഞിരുന്നു. സംഭവം നടന്ന സമയത്ത് മദ്യത്തിനോ മറ്റു ലഹരിമരുന്നുകള്‍ക്കോ ആഹൂജ അടിമയായിരുന്നില്ലെന്നു വൈദ്യ പരിശോധന നടത്തിയ ഡോക്‌ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നാണ് അഹൂജയുടെ വാദം. മെഡിക്കല്‍, ഫോറന്‍സിക് പരിശോധനകള്‍ മാനഭംഗം നടന്നുവെന്ന ആരോപണത്തെ ശരിവയ്‌ക്കുകയാണ് ചെയ്‌തതെന്ന പ്രോസിക്യൂഷന്‍ വാദം സ്വകരിച്ചുകൊണ്ടാണ് കോടതി ജാമ്യഹര്‍ജി തള്ളിയത്.












Click it and Unblock the Notifications