സാനിയയുടെ വീട്ടില്‍ മലയാളി അതിക്രമിച്ചു കയറി

ചൊവ്വാഴ്‌ച രാത്രി സാനിയയുടെ ബഞ്ചാര ഹില്‍സിലെ വീട്ടിലെത്തിയ അഷ്‌റഫ് അതിക്രമിച്ച് അകത്തുകയറി സാനിയയുടെ വിവാഹനിശ്ചയം വേണ്ടെന്നു വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വയ്‌ക്കുകയായിരുന്നു. താന്‍ ഏറെ നാളായി സാനിയയുമായി പ്രണയത്തിലായിരുന്നുവെന്നും അഷ്‌റഫ് സാനിയയുടെ അച്‌ഛന്‍ ഇമ്രാന്‍ മിര്‍സയോട് പറഞ്ഞു.
ബാംഗ്ലൂരില്‍ വെച്ച് ആദ്യമായി സാനിയയെ നേരില്‍ക്കണ്ടതോടെയാണ് അഷ്‌റഫിന് പ്രണയം തലയ്‌ക്കു പിടിച്ചത്. സിവില്‍ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയായ ഇയാള്‍ ഫോണ്‍ വഴി പ്രണയാഭ്യര്‍ഥന നടത്തുകയും എസ്‌എംഎസ് സന്ദേശങ്ങള്‍ അയക്കുകയും ചെയ്‌തുകൊണ്ടിരുന്നു. ഇതിനിടെ സാനിയയോട് വിവാഹഭ്യര്‍ത്ഥനയും നടത്തി.
എന്നാല്‍ സാനിയയുടെ വിവാഹം ഉറപ്പിച്ചതോടെ ഇയാളുടെ സ്വഭാവം മാറി. ഭീഷണിയുടെ സ്വരത്തിലായിരുന്നു പിന്നീടുള്ള ഫോണ്‍ സന്ദേശങ്ങള്‍. ഇതേ തുടര്‍ന്ന് ഇമ്രാന്‍ മിര്‍സ പോലീസില്‍ പരാതി നല്‌കിയിരുന്നു. അറസ്റ്റിലായ മുഹമ്മദ് അഷ്‌റഫിന്റെ പേരില്‍ പോലീസ് ഒട്ടേറെ കേസുകള്‍ ചുമത്തിയിട്ടുണ്ട്. ജൂലായ് പത്തിനാണ് സാനിയയുടെ വിവാഹ നിശ്ചയം നടക്കുന്നത്.












Click it and Unblock the Notifications