സിപിഐ അതൃപ്‌തി രേഖപ്പെടുത്തി
തിരുവനന്തപുരം: ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ സ്വാശ്രയ കരാറിന് അംഗീകാരം നല്‍കിയതടക്കമുളള കാര്യങ്ങളില്‍ തങ്ങള്‍ക്കുളള അതൃപ്‌തി സിപിഐ മുന്നണിയിലെഏറ്റവും വലിയ കക്ഷിയായ സിപിഎമ്മിനെ അറിയിച്ചു. വിവിധ വിഷയങ്ങളില്‍ ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസം പരിഹരിക്കുന്നതിന് നടത്തിയ ചര്‍ച്ചയിലാണ് സിപിഐ തങ്ങളുടെ അതൃപ്‌തി ആവര്‍ത്തിച്ചത്.
സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍, അസി.സെക്രട്ടറി കെ.ഇ.ഇസ്‌മയില്‍, നിയമസഭാ കക്ഷി നേതാവും മന്ത്രിയുമായ സി.ദിവാകരന്‍ എന്നിവര്‍ എകെജി സെന്ററിലെത്തിയാണ് സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തിയത്.
സിപിഎമ്മിനെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, വിദ്യാഭ്യാസമന്ത്രി എം. എ ബേബി, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍, മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.എല്‍ഡിഎഫ് യോഗത്തിലേയ്‌ക്ക് ജനതാദളിലെ ഒരു വിഭാഗത്തെ മാത്രം വിളിച്ചതിലുളള അതൃപ്‌തിയും സിപിഐ നേതൃത്വം അറിയിച്ചതായാണ് സൂചന.












Click it and Unblock the Notifications