ഗൗഡയെ നിയമപരമായി നേരിടും: വീരന്‍ വിഭാഗം
തിരുവനന്തപുരം: ജനതാദള്‍ എസ് സംസ്ഥാന കൗണ്‍സില്‍ പിരിച്ചുവിട്ട ദേശീയ അധ്യക്ഷന്‍ ദേവഗൗഡയുടെ നടപടിയെ നിയമപരമായി നേരിടുമെന്ന് വീരേന്ദ്രകുമാര്‍ അറിയിച്ചു. ഇല്ലാത്ത അധികാരം ഉപയോഗിച്ച് ദേവഗൗഡ നിയോഗിച്ച അഡ്‌ഹോക് കമ്മറ്റിയെ അംഗീകരിക്കില്ല. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.
വീരേന്ദ്രകുമാറിനൊപ്പം നില്‌ക്കുന്ന സംസ്‌ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിലെ തീരുമാനം മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കൗണ്‍സിലിലെ ഭൂരിഭാഗം അംഗങ്ങളുടെയും ജില്ലാ പ്രസിഡന്റുമാരുയെടും മണ്‌ഡലം കമ്മറ്റിയുടെയും പിന്തുണ തങ്ങള്‍ക്കുണ്‌ടെന്ന് വീരേന്ദ്രകുമാര്‍ വിഭാഗം അവകാശപ്പെട്ടു.സംസ്‌ഥാന ഘടകത്തെ പിരിച്ചുവിടാനുള്ള അധികാരം ദേവഗൗഡയ്‌ക്കില്ല. കാരണം രണ്ടു കൂട്ടരും ഇപ്പോള്‍ പ്രാദേശിക പാര്‍ട്ടികളാണ്.
12 ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടിയുടെ നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച വീരേന്ദ്രകുമാര്‍ പറഞ്ഞു. നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പീക്കര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിനെതിരെ ദേവഗൗഡ നല്‍കിയ കത്തിനെ കുറിച്ച് സ്‌പീക്കര്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ നടന്നു കൊണ്ടിരിയ്‌ക്കുന്ന സഭാ സമ്മേളനം പിരിയുന്നതിന് മുന്‍പ് തന്നെ ഇത് സംബന്ധിച്ച് വിശദീകരണം നല്‌കും.
വീരന്‍ പറഞ്ഞു. ഇടതുമുന്നണിക്കൊപ്പം നിന്നു ജയിച്ച സീറ്റുകള്‍ രാജിവയ്‌ക്കണമെന്ന സിപിഎമ്മിന്റെ ആവശ്യം വീരേന്ദ്രകുമാര്‍ തളളിക്കളഞ്ഞു.












Click it and Unblock the Notifications