വര്‍ക്കലയില്‍ അഞ്ചംഗകുടുംബം മരിച്ച നിലയില്‍
വര്‍ക്കല: തിരുവനന്തപുരം വര്‍ക്കലയില്‍ ആറു മാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞടക്കം അഞ്ചംഗ കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മൈതാനം മട്ടിന്‍മൂട് നക്ഷത്രയില്‍ ജോഷി (39), ഭാര്യ സ്‌മിത (29), മക്കളായ ചരണ്‍സ് (9), ധനുഷ് (4) ആറു മാസം പ്രായമായ നക്ഷത്ര (മാണി) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. രാവിലെ വീടുതുറക്കാത്തതു കണ്ട ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കൂട്ടമരണം പുറത്തറിഞ്ഞത്.
മൂത്ത മകന്‍ ഒരു മുറിയിലും സ്‌മിതയും മറ്റൊരു മകനും മറ്റൊരു മുറിയിലും മൂന്നാമത്തെ കുട്ടി മറ്റൊരു മുറിയിലും ജോഷി രണ്‌ടാം നിലയില്‍ തൂങ്ങിമരിച്ച നലയിലുമായിരുന്നു. സ്‌മിതയും കുട്ടികളും വിഷം ഉളളില്‍ചെന്നാണ് മരിച്ചതെന്നു സംശയിക്കുന്നു. സംഭവസ്ഥലത്തു നിന്നും വിഷമടങ്ങിയ കുപ്പി കണ്ടെടുത്തിട്ടുണ്ട്. ഒരു ഹാര്‍ഡ് വെയര്‍ കടയുടെ ഉടമയാണ് ജോഷി.












Click it and Unblock the Notifications