തൊഴിലുറപ്പ് പദ്ധതി: കുറഞ്ഞ കൂലി 160 രൂപ
ദില്ലി: ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ മിനിമം കൂലി സംസ്ഥാനത്ത് 160 രൂപയാക്കി വര്‍ധിപ്പിച്ചുവെന്ന് മന്ത്രി പി.കെ.ഗുരുദാസന്‍ നിയമസഭയെ അറിയിച്ചു. കേന്ദ്ര ബജറ്റില്‍ നിശ്ചയിച്ചിരിക്കുന്ന കൂലി നൂറു രൂപയാണ്. ചോദ്യത്തോരവേളയില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്‌ടിയുടെ ചോദ്യത്തിന് മറുടപടി പറയുകയായിരുന്നു മന്ത്രി.
അന്ധര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കുന്നതിന് പ്രത്യേക നിയമനം നടത്തുന്ന കാര്യം പരിഗണനയിലുണ്‌ടെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അറിയിച്ചു.
ഇ.എം.എസ് ഭവന പദ്ധതി 2011 ല്‍ പൂര്‍ത്തിയാക്കുമെന്ന് തദ്ദേശഭ ഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു. ഈ പദ്ധതി പ്രകാരം ഇതുവരെയായി 32,436 വീടുകള്‍ നിര്‍മിച്ചുനല്‍കിയെന്നും ഇതിനുവേണ്ടി തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിന്റെ പതിനഞ്ച് ശതമാനം ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications