എംവിആര്‍ വധശ്രമക്കേസ്: വിധി ജൂലൈ പത്തിന്
തലശ്ശേരി: കൂത്തുപറമ്പ് പോലീസ് വെടിവെപ്പുമായി ബന്ധപ്പെട്ട കേസില്‍ വിധി പറയുന്നത് തലശ്ശേരി സെഷന്‍സ് കോടതി ജഡ്‌ജ ി എ ഹാരിസ് ജൂലൈ പത്തിലേക്ക് മാറ്റി. ബുധനാഴ്‌ച വിധി പറയുമെന്നായിരുന്നു കോടതി നേരത്തെ അറിയിച്ചിരുന്നത്. കേസിന്റെ വാദം ജൂണ്‍ 30ന് പൂര്‍ത്തിയായിരുന്നു. സി.പി.എം.നേതാവ് എം.സുരേന്ദ്രന്‍ ഉള്‍പ്പെടെ 25 പ്രതികള്‍ വിചാരണവേളയില്‍ കോടതിയില്‍ ഹാജരായി. എംവി രാഘവനുള്‍പ്പെടെ 53 സാക്ഷികളെ വിസ്‌തരിച്ചു.
11:50 AM
എംവി രാഘവന്‍ വധശ്രമക്കേസ്: വിധി ബുധനാഴ്‌ച
തലശ്ശേരി: മുന്‍ മന്ത്രിയും സിഎംപി നേതാവുമായ എംവി രാഘവനെ വധിയ്‌ക്കാന്‍ ശ്രമിച്ച കേസില്‍ തലശ്ശേരി സെഷന്‍സ് കോടി ബുധനാഴ്‌ച വിധി പറയും. 1994 നവംബര്‍ 25ന് കൂത്തുപറമ്പ് കോപ്പറേറ്റീവ് ബാങ്കിന്റെ ഉദ്‌ഘാടനത്തിനെത്തിയ സഹകരണവകുപ്പ് മന്ത്രി എംവി രാഘവനെ മൂവായിരത്തോളം സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.
എംവി ജയരാജന്‍, എം സുരേന്ദ്രന്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് പേരുള്‍പ്പെടെ കേസില്‍ 88 പ്രതികളാണ് ഉള്ളത്. കൂത്തുപറമ്പ് ടൗണ്‍ ഹാളിനു മുന്‍പില്‍ വച്ചു ഉണ്ടായ അക്രമത്തില്‍ മന്ത്രിക്കും പൊലീസുകാര്‍ക്കും പരുക്കേറ്റുവെന്നായിരുന്നു വാദിഭാഗത്തിന്റെ ആരോപണം. സംഭവം നടക്കുന്ന സമയത്ത് തലശ്ശേരി എസ്‌പിയായിരുന്ന റവതാ ചന്ദ്രശേഖറുടെ മൊഴിപ്രകാരമാണ് പോലീസ് പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
എന്നാല്‍ മന്ത്രിയെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് വെടിവയ്‌ക്കുകയായിരുന്നുവെന്ന് പ്രതിഭാഗം വാദിച്ചു. വെടിവയ്‌പ്പില്‍ അഞ്ചു പേര്‍ മരിച്ചതായും ഈ കേസ് കോടതിയിലാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്‌ജ് എ ഹാരിസാണു വിധി പറയുന്നത്.
10:30 AM












Click it and Unblock the Notifications