ഇന്ത്യയില്‍ പന്നിപ്പനി ബാധിതരുടെ എണ്ണം 158 ആയി
ദില്ലി: രാജ്യത്ത് അഞ്ച് പേര്‍ക്കുകൂടി എച്ച്1 എന്‍1 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് പന്നിപ്പനി ബാധിതരുടെ എണ്ണം 158 ആയി.
ശ്രീനഗറില്‍ നിന്ന് രണ്ട് പേര്‍ക്കും ദില്ലി, മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര്‍ക്കുമാണ് ബുധനാഴ്‌ച രോഗബാധ കണ്ടെത്തിയത്. ഇന്ത്യയില്‍ ഇതുവരെ 1007 പേരെ പന്നിപ്പനി ബാധയുണ് ടെന്ന സംശയത്തില്‍ വിദഗ്‌ധ പരിശോധനയ്‌ക്ക് വിധേയരാക്കിയതായി ആരോഗ്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു. ഇതില്‍ 303 പേര്‍ വിദേശത്ത് നിന്ന് വിവിധ വിമാനത്താവളങ്ങളിലെത്തിയവരാണ്.
പന്നിപ്പനി കണ് ടെത്തിയ 158 ല്‍ 113 പേരെ ചികിത്സയ്‌ക്ക് ശേഷം ആശുപത്രികളില്‍ നിന്ന് വിട്ടയച്ചിട്ടുണ്ട്. 135 രാജ്യങ്ങളിലായി 94,512 പേര്‍ക്ക് പന്നിപ്പനി കണ് ടെത്തിയിട്ടുണ് ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ തിങ്കളാഴ്‌ച വരെയുള്ള കണക്കുകള്‍. 429 പേരാണ് പന്നിപ്പനി ബാധിച്ച് മരിച്ചത്.












Click it and Unblock the Notifications