കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗ്ഗരതി: കേന്ദ്ര സര്‍ക്കാരിന്‌ നോട്ടീസ്‌

  • By Staff
Google Oneindia Malayalam News

ദില്ലി: ഉഭയകക്ഷി സമ്മതപ്രകാരമുള്ള സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന ദില്ലി ഹൈക്കോടതിയുടെ വിധിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്‌ അറിയിക്കണമെന്ന്‌ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

ഭരണഘടനയിലെ 377-ാം വകുപ്പ്‌ ഭേദഗതി ചെയ്യണമെന്ന വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ കോടതി ഉത്തരവ്‌. സര്‍ക്കാരിനെ കൂടാതെ നാസ്‌ ഫൗണ്ടേഷനോടും നിലപാട്‌ ജൂലൈ 20നകം അറിയക്കണമെന്നാണ്‌ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.. സര്‍ക്കാരിന്റെ നിലപാട്‌ അറിഞ്ഞ ശേഷം സ്വവര്‍ഗരതി നിയമപരമാക്കുന്ന കാര്യത്തില്‍ സുപ്രീംകോടതി അന്തിമ തീരുമാനം കൈക്കൊള്ളും.

വിസുരേഷ് കുമാര്‍ എന്ന ജ്യോതിഷിയാണ് വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യത്തെ വിവാഹ നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിച്ചു. എന്നാല്‍ പുരുഷ സ്വവര്‍ഗ്ഗരതിക്കാരുടെ വിവാഹം സ്റ്റേ ചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെയും മറ്റു കക്ഷികളുടെ നിലപാട്‌ അറിഞ്ഞതിന്‌ ശേഷമായിരിക്കും ഇടക്കാലത്തേക്കുള്ള സ്റ്റേ അനുവദിയ്‌ക്കുന്ന കാര്യം കോടതി പരിഗണിയ്‌ക്കുത

കഴിഞ്ഞ ആഴ്‌ചയാണ്‌ ഉഭയകക്ഷി സമ്മതപ്രകാരമുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന്‌ ചരിത്രപരമെന്ന്‌ വിശേഷിപ്പിയ്‌ക്കപ്പെടുന്ന വിധി ദില്ലി ഹൈക്കോടതി പുറപ്പെടുവിച്ചത്‌. സ്വവര്‍ഗരതിയെ അനുകൂലിക്കുന്നവരെ സമൂഹത്തില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്നത്‌ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന്‌ വിധി പുറപ്പെടുവിച്ചു കൊണ്ട്‌ കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍ സമ്മത പ്രകാരം അല്ലാതെയുള്ള പ്രകൃതി വിരുദ്ധ ബന്ധം കുറ്റകരമാണെന്ന ഭരണഘടനയിലെ വ്യവസ്ഥ അതേപടി നില നില്‍ക്കുമെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

സ്വവര്‍ഗ്ഗരതിയെ അനുകൂലിയ്ക്കുന്ന നിലപാടായിരുന്നു കേന്ദ്രം നേരത്തെ സ്വീകരിച്ചിരുന്നതെങ്കിലും മതസംഘടനകളില്‍ നിന്നും വന്‍പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ മുന്‍ നിലപാടില്‍ നിന്നും പിന്നോട്ടു പോയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X