അലിഗഡ് ഓഫ് ക്യാമ്പസിനെതിരെ ബിജെപി
പാലക്കാട്: അലിഗഡ് സര്‍വകലാശാലയുടെ ഉപകേന്ദ്രം മലപ്പുറത്ത് സ്ഥാപിയ്‌ക്കാനുള്ള നീക്കം ദുരുദ്ദേശപരമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പികെ കൃഷ്‌ണദാസ്.
മുസ്ലീം സമുദായത്തിന്റെ വോട്ട് നേടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് സര്‍വകലാശാലയുടെ ഉപകേന്ദ്രം ഇവിടെ സ്ഥാപിയ്‌ക്കുന്നത്. ഭാരതവിഭജനത്തിന്റെ വിഷവിത്ത് മുളപ്പിച്ച സര്‍വകലാശാല കേരളത്തില്‍ വരുന്നത് സംസ്ഥാനത്തെ സാമുദായിക ഐക്യം തകര്‍ക്കുമെന്നും കൃഷ്‌ദാസ് പാലക്കാട്ട് ആരോപിച്ചു.
മലപ്പുറത്തെ അലിഗഡ് സര്‍വകലാശാലയ്‌ക്ക് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ 25 കോടി അനുവദിച്ചിരുന്നു. സര്‍വകലാശാലയ്‌ക്കുള്ള സ്ഥലം എത്രയും പെട്ടെന്ന് ഏറ്റെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാരും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്‌ക്കുന്നതിനിടെയാണ് സര്‍വകലാശാലയ്‌ക്കെതിരെ ബിജെപി രംഗത്തെത്തിയിരിക്കുന്നത്.












Click it and Unblock the Notifications