മൂര്‍ക്കോത്ത് രാമുണ്ണി അന്തരിച്ചു
തലശേരി: കേരളത്തില്‍നിന്നുളള ആദ്യ ഫൈറ്റര്‍ പൈലറ്റും നാഗാലാന്റ് ലഫ്.ഗവണര്‍റുമായിരുന്ന മൂര്‍ക്കോത്ത് രാമുണ്ണി അന്തരിച്ചു. അദ്ദേഹത്തിന് 95 വയസ്സായിരുന്നു. ഹൃദയസ്‌തംഭനത്തെ തുടര്‍ന്ന് തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ രാവിലെ പത്തേകാലിനായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് അഞ്ചിന് തലശേരിയില്‍.
കണ്ണൂരിലെ പ്രശസ്‌ത ഈഴവ കുടുംബാഗവും ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും സാഹിത്യകാരനുമായിരുന്ന മൂര്‍ക്കോത്ത് കുമാരന്റെ മകനായി 1915 സെപ്‌തംബര്‍ 15ന് ജനിച്ചു പിന്‍കാലത്ത് ഇന്ത്യന്‍ എയര്‍ഫോഴ്‌സായി മാറിയ റോയല്‍ എയര്‍ഫോഴ്‌സില്‍ അംഗമായ ആദ്യമലയാളിയായ മൂര്‍ക്കോത്ത് രണ്‌ടാം ലോക മഹായുദ്ധത്തില്‍ ജപ്പാനെതിരെ യുദ്ധം ചെയ്‌തിട്ടുണ്‌ട്. 1946 ല്‍ വിംഗ് കമാന്‍ഡര്‍ എന്ന ഉന്നത പദവിയിലെത്തി.
സ്വതന്ത്ര്യാനന്തരം സൈനിക സേവനം വിട്ട് പ്രധാനമന്ത്രി നെഹ്‌റുവിന്റെ ഓഫീസില്‍ സേവനം അനുഷ്‌ഠിച്ചു. 57 ല്‍ നെഹ്‌റു എയര്‍ഫോഴ്‌സില്‍ ഐസിഎസിലേയ്‌ക്ക് നേരിട്ട് എടുത്ത പത്തു പേരില്‍ ഒരാളായിരുന്നു. നാഗാലാന്‍ഡ്, മണിപ്പൂര്‍, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ അടങ്ങിയ വടക്കുകിഴക്കന്‍ മേഖലയുടെ ലെഫ്.ഗവര്‍ണര്‍, ലക്ഷദ്വീപ് അഡ്‌മിനസ്‌ട്രേറ്റര്‍ എന്നീ നിലകളില്‍ സേവനം അനുഷ്‌ഠിച്ചിട്ടുണ്‌ട്.
എഴുത്തുകാരന്‍, ഭരണതന്ത്രജ്ഞന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മൂര്‍ക്കോത്ത് രാമുണ്ണി നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ്. പൂനെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ ആദ്യ പരിശീലകനായിരുന്നു. 77 ല്‍ വിരമിച്ചു.












Click it and Unblock the Notifications