സ്‌കൂള്‍ ആക്രമണം: പ്രതിപക്ഷം സഭ വിട്ടു
തിരുവനന്തപുരം: പാറശാലയിലെ സ്വകാര്യ സ്‌കൂളില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷത്തിന് വേണ്ടി എന്‍ ശക്തനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‌കിയത്.
സ്‌കൂളുകള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‌കിക്കൊണ്ട് എന്‍ ശക്തന്‍ പറഞ്ഞു. പോലീസ് നിരന്തരമായി നിഷ്‌ക്രിയത പാലിക്കുകയാണ്. പാറശാല സ്‌കൂളില്‍ മൃഗീയ മര്‍ദനം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുക്കുന്നില്ല. ആക്രമണത്തന് നേതൃത്വം നല്‍കിയവരുടെ പേരുകള്‍ ഹെഡ്‌മാസ്റ്റര്‍ നല്‍കിയിട്ടും ഇവരുടെ പേരില്‍ കേസ് എടുത്തിട്ടില്ല. കണ്‌ടാലറിയാവുന്ന 25 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്‌കൂള്‍ ആക്രമിച്ചവര്‍ പെണ്‍കുട്ടികളെ വരെ മൃഗീയമായി മര്‍ദിച്ചുവെന്നും ശക്തന്‍ ആരോപിച്ചു.
എന്നാല്‍ പാറശാല ഇവാനിയോസ് സ്‌കൂള്‍ ആക്രമണത്തില്‍ കണ്‌ടാലറിയാവുന്നവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്‌ടെന്ന് നോട്ടീസിന് മറുപടിയായി ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. പുറത്തുനിന്നുളളവര്‍ സ്‌കൂള്‍ ആക്രമിക്കുന്നതിനോട് സര്‍ക്കാര്‍ യോജിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഭ്യന്തര മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്‌പീക്കര്‍ പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ചു.
ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടത്.
ഒരു വിഭാഗത്തിനുമാത്രം അക്രമം കാണിക്കാനുളള അനുമതി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഇറങ്ങിപ്പോക്കിന് മുമ്പ് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.












Click it and Unblock the Notifications