വല്ലാര്‍പാടം ടെര്‍മിനല്‍ നവംബറില്‍
തിരുവനന്തപുരം: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഈ വര്‍ഷം നവംബറില്‍ കമ്മീഷന്‍ ചെയ്യുമെന്ന് വ്യവസായ മന്ത്രി എളമരം കരീം നിയമസഭയെ അറിയിച്ചു. പദ്ധതിയുടെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. കെല്‍ട്രോണിലെ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുമെന്നും ചോദ്യോത്തരവേളയില്‍ മന്ത്രി പറഞ്ഞു.
ചിമ്മിനി ഡാമിന് തീവ്രവാദ ഭീഷണി ഉണ്ടെന്ന് രഹസ്യ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്‌ടെന്ന് ജലവിഭവ മന്ത്രി പ്രേമചന്ദ്രന്‍ പറഞ്ഞു. ഡാംസുരക്ഷാ അതോറിറ്റി പരിശോധനകള്‍ നടത്തിയിട്ടുണ്‌ടെന്നും മന്ത്രി അറിയിച്ചു.
പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് സംമ്പ്രദായം സംബന്ധിച്ച നിലവിലെ ഉത്തരവ് വിദ്യാഭ്യസ വകുപ്പ് റദ്ദാക്കുമെന്നും ബെസ്റ്റ് ഓഫ് ടു സമ്പ്രദായം ഏര്‍പ്പെടുത്തുമെന്നും മന്ത്രി എംഎ.ബേബി വ്യക്തമാക്കി.












Click it and Unblock the Notifications