കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരിയമ്മ ജനപിന്തുണ കുറഞ്ഞത് പരിശോധിക്കണം

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: സാധാരണക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടിയ നേതാവായിരുന്നു കെആര്‍ ഗൗരിയമ്മയെന്ന്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍. അഞ്ചു വട്ടം ഇടതുമുന്നണിയിലും മുന്‍ ഐക്യമുന്നണി സര്‍ക്കാരിലും മന്ത്രി സ്ഥാനം വഹിച്ച കെആര്‍ ഗൗരിയമ്മ എപ്പോഴാണ്‌ തന്റെ ജനപിന്തുണ കൂടിയതെന്നും കുറഞ്ഞതെന്നുമുള്ള കാര്യം പരിശോധിയ്‌ക്കണമെന്നും മുഖ്യമന്ത്രി വി. എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. ആലപ്പുഴയില്‍ ഗൗരിയമ്മയുടെ നവതിയാഘോഷച്ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.

ഭരണപരമായ രംഗത്ത്‌ സാമര്‍ഥ്യം പ്രകടിപ്പിച്ച മന്ത്രിയായിരുന്നു ഗൗരിയമ്മ. തൊണ്ണൂറാം ഗൗരിയമ്മയുടെ ഊര്‍ജസ്വലത നഷ്‌ടപ്പെട്ടിട്ടില്ല. പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ അധികാരത്തിലെത്തിയ മഹതിയെന്നു ഗൗരിയമ്മയെ വിഎസ്‌ വിശേഷിപ്പിച്ചു.

1957ലെ ഇടതുപക്ഷ സര്‍ക്കാരില്‍ കൃഷ്‌ി മന്ത്രിയായിരുന്ന ഗൗരിയമ്മ സഹപ്രവര്‍ത്തകരുമായി സഹകരിച്ച്‌ കാര്‍ഷിക രംഗത്ത്‌ സമഗ്രമാറ്റം കൊണ്ടുവന്നു. ക

ഇടതുപക്ഷ പ്രസ്‌ഥാനത്തിനു ശക്‌തി കുറയുമ്പോള്‍ വര്‍ഗീയ സംഘടനകള്‍ തലപൊക്കുന്നു. അത്തരം അപകടകരമായ സ്‌ഥിതിയിലേക്ക്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌ അനുവദിക്കരുത്‌. ആര്‍എസ്‌എസ്‌., എന്‍ഡിഎഫ്‌ പോലുള്ള ആളെകൊല്ലി പ്രസ്‌ഥാനങ്ങള്‍ വളരുന്നു. ദുഷ്‌ടശക്‌തികള്‍ക്ക്‌ എതിരായി ഇടതു പക്ഷ, ദേശീയ പ്രസ്‌ഥാനങ്ങള്‍ കൂടുതല്‍ കരുത്തോടെ പോരാടണം-ഉദ്‌ഘാടന പ്രസംഗത്തില്‍ വിഎസ്‌ പറഞ്ഞു.

ചടങ്ങില്‍ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി, വിദ്യാഭ്യാസ മന്ത്രി എംഎ.ബേബി, സഹകരണവകുപ്പ്‌ മന്ത്രി ജി.സുധാകരന്‍, കെപിസിസി പ്രസിഡന്റ്‌ രമേഷ്‌ ചെന്നിത്തല, ജനതാദള്‍ (എസ്‌) സംസ്‌ഥാന പ്രസിഡന്റ്‌ വീരേന്ദ്ര കുമാര്‍, ജലവകുപ്പ്‌ മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍, യുഡിഎഫ്‌ കണ്‍വീനര്‍ പിപി.തങ്കച്ചന്‍, ഭക്ഷ്യമന്ത്രി സി.ദിവാകരന്‍, മുന്‍ മന്ത്രി പി.ജെ.ജോസഫ്‌, മുസ്‌ലിം ലീഗ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി, കേരള കോണ്‍ഗ്രസ്‌ (എം) നേതാവ്‌ കെ.എം.മാണി തുടങ്ങി ഒട്ടേറെ രാഷ്‌ട്രീയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X