രക്ഷാസമിതി അംഗത്വം:ഇന്ത്യക്ക് ബ്രിട്ടന്റെ പിന്തുണ
ലാ ക്വില: ഐക്യരാഷ്ട്ര സഭാ രക്ഷാസമതിയിലെ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ബ്രിട്ടന്റെ പിന്തുണ. ഇറ്റലിയിലെ ലാ ക്വിലയില്‍ നടക്കുന്ന ജി 5 ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണാണ് പിന്തുണ അറിയിച്ചത്
വന്‍ശക്തിയായി വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യയുമായുള്ള ചര്‍ച്ച ഇന്ത്യ ബ്രിട്ടന്‍ ബന്ധങ്ങളില്‍ മാത്രം ഒതുക്കാനാവില്ല, ആഗോള പ്രശ്‌നങ്ങളിലും ഇന്ത്യയുടെ പങ്ക് നിര്‍ണായകമാണ്. അതുകൊണ്ടാണ് രക്ഷാസമതിയിലെ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ബ്രിട്ടന്‍ പിന്തുണ നല്‍കുന്നതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി മാര്‍ഗരറ്റ് ബക്കറ്റ് പറഞ്ഞു.
നേരത്തെ ഐക്യരാഷ്ട്ര രക്ഷാസമിതി കാലാനുസൃതമായി പുനസംഘടിപ്പിയ്‌ക്കണമെന്ന് ജി 8 ഉച്ചകോടിയില്‍ പങ്കെടുത്തു കൊണ്ട് പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു. ലോകജനതയുടെ യഥാര്‍ത്ഥ പ്രാതിനിധ്യം ഉണ്ടാകുംവിധം രക്ഷാസമിതിയുടെ ഘടനയില്‍ മാറ്റം വരുത്തണം. നിയന്ത്രണങ്ങളില്ലാത്ത വ്യവസായവത്‌ക്കരണവും സമ്പന്ന രാജ്യങ്ങളുടെ ആര്‍ഭാടവുമാണ് ആഗോള കലാവസ്ഥ മാറ്റത്തിന്റെ പ്രധാന കാരണമെന്ന് മന്‍മോഹന്‍ ചൂണ്ടിക്കാട്ടി.
വികസതി രാജ്യങ്ങള്‍ ഹരിതഗ്രഹ വാതകങ്ങള്‍ പുറന്തള്ളുന്നത് ഘട്ടംഘട്ടമായി കുറയ്‌ക്കണം. എന്നാല്‍ വികസ്വര രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പരിമിതിയുണ്ട്. 2050 ഓടെ ആഗോളതാപനത്തിന്റെ തീവ്രത കുറയ്‌ക്കാന്‍ ജി 8 ഉച്ചകോടിയില്‍ ധാരണയായി. 40 വര്‍ഷത്തിനുള്ളില്‍ വികസിത രാജ്യങ്ങള്‍ കാര്‍ബണിന്റെ ബഹിര്‍ഗ്ഗമനം 80 ശതമാനം കണ്ട് കുറയ്‌ക്കണമെന്നാണ് ഉച്ചകോടിയിലെ അന്തിമ തീരുമാനം.












Click it and Unblock the Notifications