ഇന്‍ഫിയുടെ ലാഭത്തിലും വരുമാനത്തിലും കുറവ്
മുംബൈ: രാജ്യത്തെ പ്രമുഖ സോഫ്‌റ്റ് വെയര്‍ കമ്പനിയായ ഇന്‍ഫോസിസിന്റെ ലാഭത്തിലും വരുമാനത്തിലും കുറവ്. ജൂണ്‍ 30ന് അവസാനിച്ച 2010 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലാണ് ലാഭത്തിലും വരുമാനത്തിലും നേരിയ കുറവ് രേഖപ്പെടുത്തിയത്.
ഈ കാലയളവില്‍ കമ്പനിയുടെ മൊത്തം അറ്റാദായം 1,527 കോടി രൂപയാണ്.കഴിഞ്ഞ വര്‍ഷത്തിലെ അവസാനപാദത്തിലെ ലാഭത്തില്‍ നിന്ന് 5.33 ശതമാനം കുറവാണിത്. 1,613 കോടി രൂപയായിരുന്നു കഴിഞ്ഞ തവണത്തെ മൊത്തം അറ്റാദായം. വരുമാനം 5472 കോടിയായി കുറഞ്ഞുവെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
എന്നാല്‍ 2009 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ ലാഭത്തില്‍ 17.28 ശതമാനവും വരുമാനത്തില്‍ 12.73 ശതമാനവും വര്‍ധനവുണ്ടായിട്ടുണ്ട്.
ആഗോള സാമ്പത്തിക മാന്ദ്യം കുറച്ചു കാലത്തേക്ക് കൂടി വെല്ലുവിളിയായി തുടരുമെങ്കിലും സാമ്പത്തിക പ്രതിസന്ധി തങ്ങളുടെ ഇടപാടുകാരെ ബാധിക്കാത്തവിധം മുന്നോട്ടു കൊണ്ടുപോകുമെന്ന് ഇന്‍ഫോസിസ് സിഇഒ ക്രിസ് ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.












Click it and Unblock the Notifications