പ്രതിമനിര്മാണം: മായക്ക് മുന്നോട്ടു പോകാം
ദില്ലി: പൊതു സ്ഥലങ്ങളില്‍ ദളിത് നേതാക്കന്മാരുടെ പ്രതിമകള്‍ സ്ഥാപിയ്ക്കുന്ന യുപി സര്‍ക്കാരിന്റെ നടപടിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
ഉത്തര്‍പ്രദേശിലെ നോയിഡ പാര്‍ക്കിലും ലഖ്നൊവിലുമാണ് മായാവതി സര്‍ക്കാര്‍ പ്രതിമകള്‍ സ്ഥാപിയ്ക്കുന്നത്. ഇത് പൊതുഖജനാവിലെ പണം ദുരപയോഗം ചെയ്യലാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിയ്ക്കപ്പെട്ട ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ന്യായവിരുദ്ധമായ കാര്യങ്ങള്‍ക്കല്ലാതെ നടപ്പിലാക്കുന്ന പദ്ധതികളില്‍ ഇടപെടാന്‍ കഴിയില്ല. നിലവില്‍ നടന്നു കൊണ്ടിരിയ്ക്കുന്ന പ്രതിമകളുടെ നിര്‍ാണം തടസ്സപ്പെടുത്തില്ലെന്നും കോടതി അറിയിച്ചു. പൊതുപണം ദുരുപയോഗപ്പെടുത്തിയെന്ന പരാതികള്‍ സംസ്ഥാന കോടതിയാണ് കൈകാര്യം ചെയ്യേണ്ടതെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ലക്നൗവില്‍ നിര്‍മിക്കുന്ന ദലിത് നേതാവ് കാന്‍ഷി റാമിന്റെയും മായാവതിയുടെയും പ്രതിമകളുടെ മാത്രം നിര്‍മാണചെലവ് 1.5 കോടി രൂപയാണ്. ഇത്തരം ഒട്ടേറെ ദളിത് നേതാക്കളുടെ പ്രതിമകളുടെ ജോലികള്‍ സംസ്ഥാനത്ത് പുരോഗമിയ്ക്കുകയാണ്. യുപി സര്‍ക്കാരിന്റെ ഈ ബൃഹത് പദ്ധതിക്ക് വേണ്ടി നോയിഡയിലെ മരങ്ങളും മറ്റും വെട്ടിനശിപ്പിയ്ക്കുന്നത് പ്രദേശത്തെ പരിസ്ഥിതിയെ ബാധിയ്ക്കുമെന്നും പരാതി ഉയര്‍ന്നിരുന്നു.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications