ലാവലിന്‍ കരാര്‍ വിഎസിന് അറിയാമായിരുന്നു
തിരുവനന്തപുരം: ലാവലിന്‍ കരാര്‍ ഒപ്പിടാനായി പിണറായി വിജയനും ഇകെ നായനാരും കാനഡയില്‍ പോയത് വിഎസ് അച്യുതാനന്ദന്‍ അറിഞ്ഞിരുന്നെന്ന വാദവുമായി പാര്‍ട്ടി ചാനല്‍ രംഗത്ത്. 1997 ജൂണ്‍ 15ന് പത്രങ്ങള്‍ പ്രസിദ്ധീകരിച്ച വിഎസിന്റെ പ്രസ്‌താവന ചികഞ്ഞെടുത്താണ് കൈരളി-പീപ്പിള്‍ ചാനലുകള്‍ വാര്‍ത്തയാക്കിയിരിക്കുന്നത്.
നായനാരും പിണറായിയും കാനഡയില്‍ പോയത് വൈദ്യുതി കരാര്‍ ഒപ്പിടാനാണെന്ന് പ്രസ്‌താവനയില്‍ പറയുന്നു എന്നാണ് ചാനല്‍ വാര്‍ത്തയുടെ ഉള്ളടക്കം. വിഎസും പാര്‍ട്ടിയും അറിയാതെയാണു ലാവ്‌ലിനുമായി കരാര്‍ ഒപ്പിട്ടതെന്ന മാധ്യമങ്ങളുടെ വാദം പൊളിഞ്ഞെന്നും ചാനല്‍ അവകാശപ്പെടുന്നു. ഫലത്തില്‍ ഈ വാര്‍ത്ത വിഎസിനെതിരെയുള്ള ഔദ്യോഗികപക്ഷത്തിന്റെ ഒളിയമ്പായാണ് വ്യാഖാനിയ്‌ക്കപ്പെടുന്നത്.
പിബി-കേന്ദ്രകമ്മിറ്റി യോഗങ്ങളില്‍ പിണറായിക്കെതിരേ വിഎസ് ഉന്നയിച്ച പ്രധാന ആരോപണം ലാവലിന്‍ കരാര്‍ ഒപ്പിട്ടത് പാര്‍ട്ടി അറിഞ്ഞിരുന്നില്ലെന്ന വാര്‍ത്തകളുടെ പശ്‌ചാത്തലത്തിലാണ് പാര്‍ട്ടി ചാനലിന്റെ എക്‌സ്‌ക്ലൂസീവ് വാര്‍ത്ത.
മുഖ്യമന്ത്രിയായിരുന്ന ഇകെ.നായനാരും മന്ത്രിമാരായ പിണറായി വിജയനും പിജെ ജോസഫും ഒരേസമയം വിദേശയാത്ര നടത്തിയത് മൂലം സംസ്‌ഥാനത്ത് ഇതുമൂലം ഭരണസ്‌തംഭനം ഉണ്ടായിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് എകെആന്റണിയും കെപിസിസി പ്രസിഡന്റ് വയലാര്‍ രവിയും ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് വിഎസ് പ്രസ്‌താവനയിറക്കിയത്.












Click it and Unblock the Notifications