അശ്ലീല പുസ്‌തകം: ഗൂഢാലോചനയെന്ന് എംഎ ബേബി
തിരുവനന്തപുരം: എസ്‌എസ്‌എ ( സര്‍വ ശിക്ഷാ അഭയാന്‍)അധിക വായനയ്‌ക്ക് സ്‌കൂളുകളില്‍ വിതരണം ചെയ്‌ത പുസ്‌തകങ്ങളില്‍ അശ്ലീലമുണ്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. സംഭവത്തില്‍ നിയമസഭാ സമിതി അന്വേഷണം വേണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാല്‍ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിദ്യാഭ്യാസ മന്ത്രി എംഎ.ബേബി പറഞ്ഞു. ഇതിനെപ്പറ്റി അന്വേഷിയ്‌ക്കാന്‍ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അശ്ലീലമുണ്ടെന്ന് പ്രതിപക്ഷം ആരോപിയ്‌ക്കുന്ന പുസ്‌തകം സ്‌കൂളിലെ ലൈബ്രറികളിലേക്ക് പോലും വാങ്ങിയിട്ടില്ല.
എന്നാല്‍ എസ്‌എസ്‌എയുടെ സീല്‍ ഉള്‍പ്പെടെ പുസ്‌തകം ലൈബ്രറികളില്‍ എത്തിയതിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിച്ചു വരികയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉന്നയിച്ച ആരോപണത്തിനു മറുപടിയായി മന്ത്രി പറഞ്ഞു. സ്‌പീക്കര്‍ നിര്‍ദ്ദേശിക്കുകയാണങ്കില്‍ ആരെക്കൊണ്ടു വേണമെങ്കിലും അന്വേഷണം നടത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications