നല്ല മഴ, ശുഭ ലക്ഷണം: പിണറായി
ദില്ലി: കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനായി സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനും മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും ദില്ലിയില്‍ എത്തി.
ദില്ലിയിലെ കേരള ഹൗസിലെത്തിയ പിണറായി വിജയനോട് കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ 'നല്ല മഴ, ശുഭ ലക്ഷണം, നിങ്ങള്‍ കെട്ടിടത്തിനുള്ളിലായതിനാലാണ് ഒന്നും അറിയാത്തത്, വന്നിറങ്ങിയത് മുതല്‍ നല്ല മഴയാണ്. കഴിഞ്ഞ തവണ ഇത്ര മഴ ലഭിച്ചില്ലെന്നുമായിരുന്നുവെന്നും നല്ല വെയിലായിരുന്നു' വെന്നുമാണ് പിണറായിയുടെ മറുപടി പറഞ്ഞത്. കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിയ്‌ക്കാന്‍ അദ്ദേഹം തയാറായില്ല.
നേരത്തെ കേരള ഹൗസില്‍ എത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്‌ക്കാനെ തയ്യാറായില്ല.
1:15 PM
പിണറായിയും വിഎസും ദില്ലിയിലേക്ക്
തിരുവനന്തപുരം: സിപിഎം കേരളത്തില്‍ നേരിടുന്ന രൂക്ഷമായ സംഘടനപ്രശ്‌നങ്ങള്‍ അന്തിമ പരിഹാരം കണ്ടെത്താനായി ചേരുന്ന കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ദില്ലിയ്‌ക്ക് പോയി. വെള്ളിയാഴ്‌ച രാവിലെ ആറു മണിയ്‌ക്ക് തിരുവനന്തപുരത്തു നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിനാണ് ഇരുവരും പോയത്. ശനി, ഞായര്‍ ദിവസങ്ങളിലായാണ് കേന്ദ്ര കമ്മിറ്റി യോഗം.
മുന്‍ കേന്ദ്രകമ്മിറ്റി യോഗത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് കേരളത്തിലെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജൂലായ് നാല്, അഞ്ച് തീയതികളില്‍ ചേര്‍ന്ന പൊളിറ്റ്‌ബ്യൂറോ യോഗത്തില്‍ അംഗങ്ങള്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തതിനെ തുടര്‍ന്നാണ് കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്ന് അന്തിമ പരിഹാരം കാണാന്‍ തീരുമാനമായത്.
കേരളത്തിലെ സ്ഥിതിഗതികള്‍ അങ്ങയേറ്റം രൂക്ഷമാണെന്നറിയാവുന്ന സിപിഎം നേതൃത്വം കര്‍ശന നടപടികള്‍ സ്വീകരിയ്‌ക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
09:05 AM












Click it and Unblock the Notifications